ഇംഗ്ലീഷ് പ്രീമിയർ ലീഗ് കൂടുതൽ ആവേശകരമായ രീതിയിൽ മുന്നേറുകയാണ്. ലീഗ് മത്സരങ്ങൾ പകുതിയും കടന്ന് മുന്നേറുമ്പോൾ പ്രതീക്ഷിക്കാത്ത പല വഴിത്തിരിവുകളും ലീഗിൽ പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഇതുവരെയുള്ള മത്സരങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്.
ആഴ്സണൽ മികവോടെ മുന്നേറുന്ന ലീഗിൽ സിറ്റിയും കിരീട പ്രതീക്ഷികളുമായി തൊട്ട് പിന്നിലുണ്ട്. പതർച്ചകളിൽ നിന്നും കൂടുതൽ കരുത്തോടെ മുന്നോട്ട് വരുന്ന യുണൈറ്റഡിനും ടോട്ടൻഹാമിനും ഈ സീസണിലെ കറുത്ത കുതിരകളായ ന്യൂ കാസിൽ യുണൈറ്റഡിനുമൊക്കെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ വെച്ചു പുലർത്താവുന്നതാണ്.
എന്നാൽ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ബേൺമൗത്തിനെതിരെ ആഴ്സണൽ വിജയിച്ചതോടെ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന സിറ്റിക്കും ആഴ്സണലിനും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
ഒരു ഘട്ടത്തിൽ മത്സരത്തിൽ രണ്ട് ഗോളിന് വരെ പിന്നിൽ നിന്ന ബേൺമൗത്തിനെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് തുടർ ഗോളുകളിലൂടെയായിരുന്നു ആഴ്സണലിന്റെ തിരിച്ചുവരവ്.
തോമസ് പാർട്ടി, ബെൻ വൈറ്റ്, റെയ്സ് നെൽസൺ എന്നിവർ നേടിയ ഗോളുകളിലായിരുന്നു ആഴ്സണലിന്റെ വിജയം. ആഴ്സണൽ മത്സരം പരാജയപ്പെട്ടിരുന്നെങ്കിൽ മാൻ സിറ്റിക്ക് ഗണ്ണേഴ്സുമായുള്ള ഗോൾ വ്യത്യാസം മൂന്ന് പോയിന്റായി കുറക്കാൻ സാധിച്ചേനെ. യുണൈറ്റഡിനും ആഴ്സണലുമായുള്ള വലിയ പോയിന്റ് അന്തരത്തിൽ കുറവ് വരുത്താൻ സാധിച്ചേനെ.
നിലവിൽ മാൻ സിറ്റിയുമായി പോയിന്റ് വ്യത്യാസം അഞ്ചായും യുണൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം പതിനാലായും വർധിപ്പിക്കാൻ ആഴ്സണലിനായിട്ടുണ്ട്.
നിലവിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 20 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.
മാർച്ച് ഒമ്പതിന് സ്പോർട്ടിങ് ലിസ്ബണിനെതിരെയുള്ള യൂറോപ്പാ ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരമാണ് ആഴ്സണലിന് അടുത്തതായി കളിക്കാനുള്ളത്.
Content Highlights:arsenal beat bournemouth in premiur league match