| Saturday, 7th April 2018, 3:20 pm

സ്വന്തം കുഞ്ഞിന് ഫുട്‌ബോള്‍ താരത്തിന്റെ പേരു വെച്ചു; മലപ്പുറംകാരന്‍ ഇന്‍സമാമിന്റെ ഫുടബോള്‍ പ്രേമത്തെ പ്രകീര്‍ത്തിച്ച് ആഴ്‌സണല്‍

സ്പോര്‍ട്സ് ഡെസ്‌ക്

മലപ്പുറം: കാല്‍പന്ത് കളിയില്‍ പേരുകേട്ട നാടാണ് മലപ്പുറം, ലോകകപ്പായാലും ക്ലബ്ബ് ഫുട്‌ബോളായാലും മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമം പ്രശസ്തമാണ്. സുഡാനി ഫ്രം നൈജീരിയയിലൂടെ ഒരിക്കല്‍ കൂടി ആ കളിപ്രേമം ലോകമറിഞ്ഞു.

റയല്‍ മാഡ്രിഡും, ബാഴ്‌സിലോണയും, ആഴ്‌സണലും, മാഞ്ചസ്റ്റര്‍ യുണൈറ്റഡുമൊക്കെ മലപ്പുറത്തെ കളിക്കമ്പക്കാരുടെ ഇഷ്ട ടീമുകളാണ്. ഏത് പാതിരാത്രിയിലും തങ്ങളുടെ ക്ലബ്ബിന്റെ മത്സരം കാണാന്‍ മലപ്പുറത്തുകാര്‍ കണ്ണില്‍ എണ്ണയൊഴിച്ചായാലും കാത്തിരിക്കും.

എന്നാല്‍ ഫുട്‌ബോള്‍ പ്രേമം തലക്ക് പിടിച്ച ഇന്‍സമാം എന്ന മഞ്ചേരിക്കാരന്‍ തന്റെ പ്രിയപ്പെട്ട ക്ലബ്ബായ ആഴ്‌സണലിനോടുളള ഇഷ്ടം പ്രകടിപ്പിച്ചത് സ്വന്തം കുഞ്ഞിന് ഫുട്‌ബോള്‍ താരത്തിന്റെ പേരിട്ടു കൊണ്ടാണ്. തന്റെ ഭാര്യ ഫിദ സനം ഗര്‍ഭിണിയായപ്പോള്‍ത്തന്നെ ഇന്‍സമാം തീരുമാനിച്ചിരുന്നു. ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ ഒരു ആഴ്‌സണല്‍ താരത്തിന്റെ പേര് നല്‍കാന്‍.


Read Also : ഞങ്ങള്‍ തീവ്രവാദിയാണെങ്കില്‍ തീവ്രവാദം പഠിപ്പിക്കാനാണോ പാര്‍ട്ടി അന്ന് എന്റെ വീട്ടില്‍ യോഗം ചേര്‍ന്നത്; എ. വിജയരാഘവന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ മറുപടി


മകന് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങറുടെ പേര് നല്‍കാനാണ് കൂട്ടുകാര്‍ നിര്‍ദ്ദേശിച്ചതെങ്കിലും പ്രിയ താരം മെസൂട്ട് ഓസിലിന്റെ നല്‍കാനാണ് ഇന്‍സമാം തീരുമാനിച്ചത്. 2017 ഡിസംബര്‍ 29 ന് ജനിച്ച മകന് മെഹദ് ഓസില്‍ എന്ന പേരാണ് ഇന്‍സമാം നല്‍കിയത്.

എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ആഴ്സനല്‍ ഒരു മനോഹര ദൃശ്യാവിശ്ക്കാരത്തിലൂടെ ആരാധകന്റെ ഈ സ്‌നേഹം ലോകത്തെ അറിയിച്ചിരിക്കുകയാണ്. ക്ലബ് തന്നെയാണ് വിഡിയോ തയ്യാറാക്കി തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലിട്ടത്.

ഇതിനോടകം ഒരു ലക്ഷത്തിനടുത്തോളം പേര്‍ കണ്ട വീഡിയോയ്ക്ക് ഇതുവരെ മൂവായിരത്തോളം ഷെയറും പന്ത്രണ്ടായിരിത്തോളം ലൈക്കും വാങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.”

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more