ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സെനെയാണ് പൊലീസ് കസ്റ്റഡിയലെടുത്തത്.
വിമാനത്തില്‍ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജോണ്‍സണ്‍ മദ്യപിച്ചിരുന്നതായും പറയുന്നുണ്ട്.
ഇയാളെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറിട്ടുണ്ട്. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.
ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചായിരുന്നു വിജയ് സേതുപതിക്ക് ആക്രമണമേല്‍ക്കേണ്ടി വന്നത്. ആക്രമണത്തില്‍ താരത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്ന വിജയ് സേതുപതിയെ പിറകിലൂടെ വന്നയാള്‍ ചാടി ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നീളമുള്ള ആരോഗ്യവാനായ ജോണ്‍സന്‍ ഓടിച്ചെന്ന് സേതുപതിയുടെ പുറകില്‍ ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്. അംഗരക്ഷകര്‍ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മര്‍ദ്ദനം ഏല്‍ക്കാതിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Police have arrested the accused in the attack on Vijay Sethupathi at the Bangalore airport