ന്യൂദല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എ.എ.പി എം.എല്‍.എ മനോജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി മനോജ് കുമാര്‍ അറിയിച്ചത്. പോലീസ് കസ്റ്റഡിയില്‍ വിട്ടതിന് ശേഷം ഒരുമണിക്കൂറിനുള്ളിലാണ് നെഞ്ചുവേദനിക്കുന്നതായി ഇദ്ദേഹം അറിയിച്ചത്.
പോലീസ് കസ്റ്റഡില്‍ വിട്ടതിന് ശേഷം രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി അറിയിച്ച മനോജ് കുമാറിനെ എല്‍.ബി.എസ് ആശുപത്രിയിലാണ് ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഇദ്ദേഹത്തെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
മനോജ് കുമാറിന്റെ രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്നിട്ടുണ്ടെന്ന് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ഇദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയത്. രണ്ട് ദിവസത്തേക്കാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. തന്‍േറതല്ലാത്ത ഭൂമി വ്യാജ രേഖകള്‍ ചമച്ച് വില്‍ക്കാന്‍ ശ്രമിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
മനോജ് കുമാറുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം കാണാന്‍
ഇന്ന് ഏതൊരു പാര്‍ട്ടിയും ഒരു ആം ആദ്മി പാര്‍ട്ടി ആവാന്‍ ശ്രമിക്കുന്നു; അത് തന്നെ ഞങ്ങളുടെ വിജയമല്ലേ?