| Friday, 14th September 2018, 7:58 am

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

2010-ല്‍ ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്റ്. നായിഡു ഉള്‍പ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ALSO READ: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന് ഇ.വി.എം നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആന്ധ്രാപ്രദേശ് വിഭജനത്തിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്തവരില്‍ നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍.ആനന്ദ് ബാബു എന്നിവരും ഉള്‍പ്പെടും. അന്ന് ടി.ഡി.പി എം.എല്‍.എയും പിന്നീട് തെലങ്കാന രാഷ്ട്രസമിതിയില്‍ ചേരുകയും ചെയ്ത ജി.കമല്‍കറും കേസില്‍ പ്രതിയാണ്.

അതേസമയം കേസില്‍ ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും കോടതിയില്‍ ഹാജരാവുമെന്ന് ടി.ഡി.പി നേതാവും സംസ്ഥാന ഐ.ടി വകുപ്പ് മന്ത്രിയുമായ നായിഡുവിന്റെ മകന്‍ എന്‍.ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു അന്ന് സമരത്തില്‍ പങ്കെടുത്തതെന്നും ലോകേഷ് ചൂണ്ടിക്കാട്ടുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more