ആംവെ: 34 ഡിസ്ട്രിബ്യൂട്ടര്‍മാരെ പ്രതിചേര്‍ക്കും; വെബ്‌സൈറ്റ് നിര്‍മാതാവിന് അറസ്റ്റ് വാറന്റ്
Kerala
ആംവെ: 34 ഡിസ്ട്രിബ്യൂട്ടര്‍മാരെ പ്രതിചേര്‍ക്കും; വെബ്‌സൈറ്റ് നിര്‍മാതാവിന് അറസ്റ്റ് വാറന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2013, 12:43 pm

[]കോഴിക്കോട്:  മണിചെയിന്‍ മാര്‍ക്കറ്റിങ് കേസില്‍ ##ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരെയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തീരുമാനിച്ചു.

ആംവേയുടെ നൂറോളം ഡിസ്ട്രിബ്യൂട്ടര്‍മാരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ഇതില്‍ നിന്നാണ് 34 പേരെ പ്രതികളാക്കാന്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കd നല്‍കിയ കമ്മിഷന്‍ തുകയുടെ വിശദാംശങ്ങള്‍ ആംവേ ഇന്ത്യയോട് ക്രൈംബ്രാഞ്ച് തേടി. []

“ആംവെ”യുടെ വെബ്‌സൈറ്റ് നിര്‍മാണ കമ്പനിയുടെ ചീഫ് എക്‌സി. ഓഫിസര്‍ക്കെതിരെ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ചെന്നൈയിലെ സിഫി ടെക്‌നോളജീസ് സി.ഇ.ഒ ആര്‍. കമല്‍നാഥിനെതിരെയാണ് വാറന്റ്.

ചട്ടവിരുദ്ധമായി മണിചെയിന്‍ ബിസിനസ് നടത്തിയെന്നാണ് കുറ്റം. ഈ ഡിസ്ട്രിബ്യൂട്ടര്‍മാരെ വിളിച്ചുവരുത്തി ബാങ്ക് അക്കൗണ്ട് രേഖകള്‍ സ്വരൂപിച്ചു. കമ്മിഷന്‍ തുക നല്‍കിയതിന്റെ വിശദാംശങ്ങളുമായി ഹാജരാകാന്‍  ദല്‍ഹിയിലെ ആംവേ ഫിനാന്‍സ് ഓഫിസര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു.

ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ “ആംവെ” വെബ്‌സൈറ്റില്‍ പരസ്യം നല്‍കി പുതുതായി കണ്ണിചേര്‍ക്കുന്നതിനാല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ക്രൈംബ്രാഞ്ച് എസ്.പി പി. വത്സന്‍ സിഫി ടെക്‌നോളജീസിന് നോട്ടീസ് നല്‍കിയിരുന്നു.

“സിഫി” ഉടമകള്‍ “ആംവെ” ഡയറക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും നിരോധത്തിന് തയാറായില്ല. തുടര്‍ന്നാണ്, വെബ്‌സൈറ്റും ഇന്റര്‍നെറ്റ് മുഖേനയുള്ള പ്രവര്‍ത്തനവും തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഹരജി ഫയല്‍ചെയ്തത്.

എന്നാല്‍ ആംവേ ഇന്ത്യയുടെ വെബ്സൈറ്റ് നിരോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം തള്ളി.  മൂന്നു മാസം മുന്‍പാണ് വെബ്‌സൈറ്റ് നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ആംേവയുടെ  വെബ്സൈറ്റ് നിരോധിച്ചില്ലെങ്കില്‍ മണിചെയിന്‍ മാര്‍ക്കറ്റിങ് തുടരുമെന്നാണ് വിലയിരുത്തല്‍. ആംവേയ്‌ക്കെതിരെ രണ്ടു കേസുകളാണ് കോഴിക്കോട്ട് മാത്രം. ഇതുവരെ, നാലു പ്രതികളെ അറസ്റ്റ് ചെയ്തു. 14 പേരെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ആംവേയുടെ കരാര്‍ ലംഘിച്ച് വെബ്‌സൈറ്റ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രതിചേര്‍ക്കാന്‍ കാരണം. മുന്‍കൂര്‍ ജാമ്യം തേടി കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. കമല്‍നാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.