ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണം; തോക്കുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അറസറ്റ് വാറണ്ട്.
D' Election 2019
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കണം; തോക്കുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അറസറ്റ് വാറണ്ട്.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 8:41 am

ബീഹാര്‍: തോക്കുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് അറസറ്റ് വാറണ്ട്. ഉത്തര്‍പ്രദേശിലെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയും മുന്‍ എം.എല്‍ എയുമായ രാമചന്ദ്ര സിങ് യാദവിനെതിരെയാണ് അറസറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡും നടത്തി.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ തോക്ക് എടുത്തതെന്ന്
യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്. ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ ഞാന്‍ രാജ്യത്തെ സംരക്ഷിക്കാനാണ് തോക്കെടുത്തത്.’ രാമചന്ദ്ര സിങ് യാദവ് പറഞ്ഞു.

ഞാന്‍ അംബേദ്കറിന്റേയും മഹാത്മാഗാന്ധിയുടേയും ആശയങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. എന്നാല്‍ രാജ്യത്തെ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ജനങ്ങളും നേതാക്കളും രാജ്യത്തെ സംരക്ഷിക്കാന്‍ എന്റെ കൂടെ അണിനിരക്കണം. പോരാടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശം നേടിയെടുക്കാന്‍ കഴിയില്ലെന്നും യാദവ് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നാല്‍ നിരത്തുകളില്‍ ചോര ഒഴുകുമെന്നായിരുന്നു രാമചന്ദ്ര യാദവ് പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് രാമചന്ദ്ര യാദവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.