കാല്‍നടയാത്രക്കാരനെ വെടിവെയ്ക്കുമെന്ന് ട്വിറ്റര്‍ പോസ്റ്റ്: ലോസ് ആഞ്ചല്‍സില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
World
കാല്‍നടയാത്രക്കാരനെ വെടിവെയ്ക്കുമെന്ന് ട്വിറ്റര്‍ പോസ്റ്റ്: ലോസ് ആഞ്ചല്‍സില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th March 2014, 4:13 pm

[share]

[] ലോസ് ആഞ്ചല്‍സ്: തന്റെ ട്വീറ്റിന് നൂറ് റീട്വീറ്റ് ആയാല്‍ ഒരു കാല്‍നടയാത്രക്കാരനെ വെടിവെയ്ക്കുമെന്ന് ട്വിറ്ററില്‍ പോസ്റ്റിട്ട 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡാക്കരി ഡിജോണ്‍ മാക്അനഫ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാല്‍ക്കണിയില്‍ നിന്ന് താഴെ ഇരുണ്ട തെരുവിലേക്ക് ഞാന്നു നില്‍ക്കുന്ന റൈഫിളിന്റെ ചിത്രം ഈയാഴ്ച ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒപ്പം 100 റീട്വീറ്റായാല്‍ ഏതെങ്കിലും കാല്‍നടയാത്രക്കാരനെ ഞാന്‍ വെടിവെയ്ക്കും എന്നും പോസ്റ്റിട്ടിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് പോലീസിന് ഈ ട്വീറ്റിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം അയാളുടെ ലൊക്കേഷന്‍ കണ്ടുപിടിച്ച് അന്ന് വൈകുന്നേരം അയാളുടെ ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

വീട്ടില്‍ നിന്ന് എയര്‍റൈഫിലാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ക്രമിനല്‍ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.