| Sunday, 5th January 2025, 10:50 pm

പി.വി. അന്‍വറിന്റെ അറസ്റ്റ്; കേരള പൊലീസിന് കളങ്കമുണ്ടാക്കുന്ന നീക്കം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ രമേശ് ചെന്നിത്തല. നടപടി കേരള പൊലീസിന് കളങ്കമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരക്കിട്ട അറസ്റ്റിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

നിയമം നിയമത്തിന്റെ വഴിക്കാണ് പോകേണ്ടത്, പിണറായി വിജയന്റെ വഴിക്കല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ പി.ഡി.പി.പി ചുമത്തി അര്‍ധരാത്രി പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്ത നീക്കം തെറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണുന്നതെന്നും നിയമം കൈയിലെടുക്കാന്‍ സി.പി.ഐ.എമ്മിന് വിഷമമില്ലെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയപരമായി പി.വി. അന്‍വറിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ അറസ്റ്റ് തെറ്റായ നടപടിയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഭരണപക്ഷ മുന്നണിയിലിരിക്കുമ്പോള്‍ അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും സര്‍ക്കാര്‍ നടപടി എടുത്തിരുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസ് പ്രതികരിച്ചു.

അതേസമയം അറസ്റ്റ് സ്വാഭാവിക നടപടിയെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് അറസ്റ്റെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പി.വി. അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് (ഞായറാഴ്ച്ച) തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ എം.എല്‍.എയെ ഹാജരാക്കുമെന്നാണ് വിവരം. റിമാൻഡ് ചെയ്യുകയാണെങ്കിൽ പി.വി. അൻവറിനെ നിലമ്പൂർ സബ് ജയിലിലേക്ക് മറ്റും

നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് അന്‍വറിനെതിരായ നടപടി. അന്‍വറിന്റെ മണ്ഡലമായ നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തുകയായിരുന്നു.

പ്രതിഷേധത്തില്‍ എം.എല്‍.എയ്ക്ക് പുറമെ 10 ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Content Highlight: Arrest of PV Anvar; A move that tarnishes Kerala Police; Ramesh Chennithala

We use cookies to give you the best possible experience. Learn more