| Friday, 7th September 2018, 9:10 am

#ArrestMeTo; റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ തടവില്‍ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഖൈന്‍: റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അറസ്റ്റ് മീ ടൂ ക്യംപെയ്ന്‍. റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാവ് സോ ഉ എന്നിവരെ ഏഴ് വര്‍ഷം തടവിന് വിധിച്ചതിനെതിരെയാണ് മ്യാന്‍മറില്‍ പ്രതിഷേധം ശക്തമാകുന്നത്.

ALSO READ: ഇന്ധന വിലവര്‍ധനയിലൂടെ മോദിസര്‍ക്കാര്‍ നടത്തിയത് 11 ലക്ഷം കോടിയുടെ കൊള്ള; കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

രാജ്യത്തെ 83 ഓളം വരുന്ന ആഭ്യന്തര മാധ്യമ കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും സംയുക്തമായാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ഹാഷ്ടാഗ് ക്യാംപെയ്ന്‍. “അന്വേഷണത്തിനുവേണ്ട വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെങ്കില്‍ എന്നെയും അറസ്റ്റുചെയ്യൂ” എന്ന സന്ദേശത്തിനൊപ്പമാണ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് മീ ടൂ ക്യാംപെയിനിന്റെ ഭാഗമാകുന്നത്.

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂട ഭീകരതയുടെ ഇരകളാണ് വാ ലോണും ക്യാവ് സോവുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

ALSO READ: ഇന്നലെ കൂടിയത് 49 പൈസ; പെട്രോള്‍ വില 86 ല്‍

രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും യാങ്കോണ്‍ ജില്ലാ കോടതി തടവിലാക്കിയത്.

അതേസമയം മ്യാന്‍മറിലെ പ്രധാനപത്രങ്ങളെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യ പേജ് കറുത്ത പശ്ചാത്തലത്തിലാണ് ഇന്നലെ പുറത്തിറങ്ങിയത്. പ്രമുഖ പത്രമായ “7 ഡെയ്‌ലി” തങ്ങളുടെ ഒന്നാംപേജ് കറുത്ത പശ്ചാത്തലത്തില്‍ ഒഴിച്ചിട്ടു. പത്രത്തെ തുളച്ചുകയറുന്ന കത്തിയുടെ ചിത്രത്തിനൊപ്പം “അടുത്തതാര്” എന്ന ചോദ്യവും 7 ഡെയ്ലി ഒന്നാംപേജില്‍ ഉന്നയിച്ചു.

ALSO READ: അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലില്‍ നിന്ന്..

മ്യാന്‍മര്‍ ടൈംസും ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലാണ് ഇറങ്ങിയത്.

രാജ്യത്തെ പ്രസ് കൗണ്‍സില്‍ ഇരുവരെയും ഉടന്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ALSO READ: ആണവകരാറിന് ശേഷം കോംകാസ: അമേരിക്കയുമായുള്ള ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചു

“മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ ശക്തമായി അപലപിക്കുന്നു. തൊഴില്‍ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിത്. സര്‍ക്കാരിനോടും സൈന്യത്തോടും മറ്റ് അതോറിറ്റികളോടും ഞങ്ങള്‍ക്ക് പറയാനുള്ളത് അവരെ ഏറ്റവും പെട്ടെന്ന് കുറ്റവിമുക്തരാക്കണമെന്നാണ്.

അതേസമയം വിധി നിരാശജനകമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരായ അഡ്വ. യു ഖിന്‍ മോംഗ് സോ പറഞ്ഞു. ജനാധിപത്യത്തെ പോലും നിരാശയിലേക്ക് തള്ളിവിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 സെപ്റ്റംബറില്‍ രാഖൈന്‍ സംസ്ഥാനത്ത് പത്ത് റോഹിങ്ക്യകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് വാ ലോണും ക്യാവ് സോ ഉയും അറസ്റ്റിലായത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more