| Friday, 25th June 2021, 4:13 pm

ട്വിറ്ററില്‍ ട്രെന്റിംഗ് ആയി അറസ്റ്റ് കെജ്‌രിവാള്‍ ഹാഷ്ടാഗ്; പ്രതിഷേധം സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആകുന്നു.

കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ദല്‍ഹി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയ്ന്‍ തുടങ്ങിയത്.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് ദല്‍ഹി സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. 300 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും ഇത് ഓക്‌സിജന്‍ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയെന്നുമാണ് ആരോപണം.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ഓക്‌സിജന്‍ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടകത്തിലെ ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

രോഗവ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്ന കെജ്‌രിവാളിന്റെ നടപടി ശിക്ഷ അര്‍ഹിക്കുന്ന കുറ്റമല്ലേയെന്നു ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിനെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Arrest Kejriwal Hashtag trending in Twitter 

We use cookies to give you the best possible experience. Learn more