| Friday, 13th July 2012, 1:09 pm

ടി.പി വധം: സി.പി.ഐ.എമ്മിന്റെ നാല് ജില്ലാനേതാക്കളെ കൂടി ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എമ്മിന്റെ നാലു ജില്ലാ നേതാക്കളെക്കൂടി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍, ഒഞ്ചിയം ഏരിയ സെക്രട്ടറി ഇ.എം.ദയാനന്ദന്‍, ഏരിയാ കമ്മിറ്റി അംഗം കെ.കെ. കുമാരന്‍, വൈക്കലശേരി ലോക്കല്‍ സെക്രട്ടറി എന്നിവരെയാണ് ചോദ്യം ചെയ്യുക.

അതേസമയം ടി.പി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ അടക്കമുള്ള 14 പ്രതികളെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പി.മോഹനനുപുറമെ കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം, കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ കൊലയാളി സംഘാംഗം ഷിനോജിനെ 19 വരെ പോലീസ് കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ടി.കെ.രജീഷ് ഒഴികെയുള്ള എല്ലാ പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more