അരൂരില്‍ ആര് ജയിക്കും?; പ്രവചിക്കാന്‍ കഴിയാതെ എക്‌സിറ്റ് പോളുകള്‍; ഫോട്ടോ ഫിനിഷിന് സാധ്യത
KERALA BYPOLL
അരൂരില്‍ ആര് ജയിക്കും?; പ്രവചിക്കാന്‍ കഴിയാതെ എക്‌സിറ്റ് പോളുകള്‍; ഫോട്ടോ ഫിനിഷിന് സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 8:09 pm

എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റിയ അരൂരില്‍ ഇത്തവണ ഒപ്പത്തിനൊപ്പമായിരിക്കും ഇടത്-വലത് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍. അരൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് പ്രവചനം. എല്‍.ഡി.എഫ് 44ശതമാനവും യു.ഡി.എഫ് 43ശതമാനവും എന്നിങ്ങനെ നേടുമെന്നാണ് ഫലം പറയുന്നത്.

അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍.ഡി.എഫ് ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോളും പ്രവചിക്കുന്നത്. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് മാതൃഭൂമി സര്‍വെയും പറയുന്നത്.

ബിജെപിക്ക് 11% വോട്ട് മാത്രമാണ് ലഭിക്കുകയെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016ല്‍ 28.54% മാത്രമായിരുന്നു യു.ഡി.ഫിനുണ്ടായിരുന്നത്. നില മെച്ചപ്പെടുത്തി 14.46% വോട്ടുകള്‍ കൂടുതല്‍ നേടും. എല്‍.ഡി.എഫ് 2016ലേക്കാള്‍ 8.34% കുറയുമെന്നാണ് പ്രവചനം.

ബി.ജെ.പിക്ക് 6.14% വോട്ടിന്റെ കുറവുണ്ടാവും.

അതേസമയം, എറണാകുളം യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. മണ്ഡലം 44 ശതമാനം വോട്ട് നേടി യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് ഫലം പറയുന്നത്. 39 ശതമാനം വോട്ട് എല്‍.ഡി.എഫ് നേടുമ്പോള്‍ എന്‍.ഡി.എയ്ക്ക് 15 ശതമാനം മാത്രമാണ് വോട്ട് ലഭിക്കുകയെന്ന് ഫലം പറയുന്നു.

മഞ്ചേശ്വരം യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമിക്കു പുറമേ മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലവും പറയുന്നു. 36 ശതമാനം വോട്ടാണ് യു.ഡി.എഫിനു ലഭിക്കുകയെന്ന് മനോരമ പറയുന്നു.

യു.ഡി.എഫ് 40 ശതമാനം വോട്ട് നേടുമെന്നും എന്‍.ഡി.എ 37 ശതമാനം വോട്ട് നേടുമെന്നുമാണ് മാതൃഭൂമി ന്യൂസ് ഫലത്തില്‍ പറയുന്നത്. കഴിഞ്ഞതവണയും യു.ഡി.എഫ് ജയിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍.ഡി.എയായിരുന്നു രണ്ടാംസ്ഥാനത്ത്. 89 വോട്ടിനു മാത്രമായിരുന്നു വിജയം. 74.12 ശതമാനമാണ് മഞ്ചേശ്വരത്തെ ഇത്തവണത്തെ പോളിങ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചു. സംസ്ഥാനത്ത് 124 മുതല്‍ 109 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയത്തിലെത്തുമെന്നാണ് പ്രവചനം. ശിവസേന 57 മുതല്‍ 70 സീറ്റുകളും നേടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ