അരൂരില്‍ മനു.സി പുളിക്കന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
By Election
അരൂരില്‍ മനു.സി പുളിക്കന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 6:20 pm

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി. പുളിക്കന്‍ മത്സരിക്കും. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കൂടിയാണ് മനു.സി പുളിക്കന്‍.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സി.പി.ഐ.എമ്മിന്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്‍പത് തവണ കെ.ആര്‍ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ട മണ്ഡലമാണ് അരൂര്‍. 2006 ആരിഫിലൂടെ പിന്നെ ഹാട്രിക് അടിച്ചു മുന്നേറി എല്‍.ഡി.എഫ്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ് മത്സരിക്കുന്ന എന്‍.ഡി.എ സീറ്റില്‍ സ്ഥാനാര്‍ഥി ആരെന്ന ചര്‍ച്ചകള്‍ അനുദ്യോഗികമായി പോലും തുടങ്ങിയിട്ടില്ല.

WATCH THIS VIDEO: