ചെന്നെ: റോബോട്ട് 2.0 യിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ടെര്‍മിനേറ്റര്‍ സീരീസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്ന് സംവിധായകന്‍ ശങ്കര്‍. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍നോള്‍ഡിനെ അഭിനയിപ്പിക്കാനായിരുന്നു ഞങ്ങള്‍ ആദ്യം പദ്ധതിയിട്ടത്. അദ്ദേഹവുമായി സംസാരിച്ച് ഡേറ്റു വരെ ലഭിച്ചതാണ്. എന്നാല്‍ ഇന്ത്യയിലേയും ഹോളിവുഡിലേയും കോണ്‍ട്രാക്റ്റ് ചട്ടങ്ങള്‍ വ്യത്യസ്തമായതിനാല്‍ അത് നടന്നില്ല. അതിനു ശേഷം ഇന്ത്യയില്‍ നിന്നു തന്നെ മികച്ച അഭിനേതാവിനെ തെരഞ്ഞെടുക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു ശങ്കര്‍ പറഞ്ഞു.
Also Read ഐ.എസ്.എല്ലിനെത്തുമോ; ദ്രോഗ്ബയ്ക്ക് പറയാനുള്ളത്
എല്ലാവരും അക്ഷയ് കുമാറിനെ പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. കഥ കേട്ടപ്പോള്‍ അദ്ദേഹം ഓ.കെ പറഞ്ഞു അക്ഷയ് കുമാറിനെ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
രജനീകാന്ത് ചിട്ടി എന്ന കഥാപാത്രത്തില്‍ തിരിച്ചെത്തുന്ന ചിത്രം നവംബര്‍ 29നാണ് റിലീസ് ചെയ്യുന്നത്. വന്‍ വിജയമായിരുന്ന യെന്തിരനില്‍ ഉപയോഗിച്ചതിനെക്കാളും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച റോബോ 2.0ന് ആദ്യ സിനിമയെക്കാളും വലിയ തരംഗം സൃഷ്ടിക്കുമെന്നും ശങ്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.