അര്‍ണബ് : ദ ന്യൂസ് പ്രോസിറ്റിയൂഡ്' ; അര്‍ണബ് ഗോസാമിക്കെതിരെ സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ
indian cinema
അര്‍ണബ് : ദ ന്യൂസ് പ്രോസിറ്റിയൂഡ്' ; അര്‍ണബ് ഗോസാമിക്കെതിരെ സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd August 2020, 7:28 pm

ഹൈദരബാദ്: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്ററിലൂടെയാണ് പുതിയ സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.

‘അര്‍ണബ് ; ദ ന്യൂസ് പ്രോസിറ്റിയൂഡ്’ എന്ന പേരിലാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത്., ‘അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമയുടെ പേര് ‘അര്‍ണബ്: ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രൊസ്റ്റിറ്റിയൂഡ് ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തത്.

സുഷാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ബോളിവുഡിനെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ ആരോപിച്ചു.

ദിവ്യഭാരതി, ജിയ ഖാന്‍, ശ്രീദേവി, സുശാന്ത് സിംഗ് എന്നിവര്‍ തികച്ചും വ്യത്യസ്തരായ ആളുകളാണെന്നും വ്യത്യസ്ത സാഹചര്യങ്ങളുമാണ് എന്നാല്‍ അര്‍ണബ് ഇതെല്ലാം ഒരൊറ്റ സംഭവമാക്കാന്‍ ആണ് ശ്രമിക്കുന്നത്. ‘അര്‍ണബിന്റെ മനസ്സില്‍, അവരെല്ലാം ഒന്നാണ്, ബോളിവുഡ് എന്ന ഒരു സ്ഥാപനമാണ് ഇവരെയെല്ലാം കൊല്ലപ്പെടുത്തിയതെന്നും വര്‍മ്മ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പേരെ കുറ്റവാളികളായും, ബലാത്സംഗികളായുമെല്ലാമാണ് അര്‍ണബ് ചിത്രീകരിക്കുന്നത്. ഒളിച്ചിരിക്കാതെ അദ്ദേഹത്തെ നേരിടാന്‍ പുറത്തുവരിക. സിനിമകളില്‍ നായകന്മാരെ സൃഷ്ടിച്ചത് കൊണ്ടോ നായകരായി അഭിനയിച്ചത് കൊണ്ടോ മാത്രമായില്ല. അര്‍ണബ് ഗോസാമിയെപ്പോലുള്ള വില്ലന്മാരെ എതിരിടാന്‍ കൂടി നമ്മള്‍ തയ്യാറാവണം. രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

അര്‍ണബ് തനിക്കെതിരെ പ്രതികരിച്ചാലും പ്രശ്‌നമില്ലെന്നും അതെല്ലാം തന്റെ സിനിമയ്ക്കുള്ള പ്രെമോഷന്‍ ആയി മാറ്റുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ