| Friday, 7th September 2018, 5:08 pm

ഞാനിനി ഒരു കുറ്റവാളിയല്ല, അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ്; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്വവര്‍ഗ്ഗാനുരാഗം സുപ്രീം കോടതി നിയമവിധേയമാക്കിയതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു. ഞാനിനി മുതല്‍ ഒരു ക്രിമിനലല്ല എന്ന് തുടങ്ങുന്ന പോസ്റ്റ് 5400 പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.

മുംബൈ സ്വദേശിയായ അര്‍ണാബ് നന്ദിയാണ് സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

“”ഞാനിന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണ്. ലൈംഗികത എന്നത് ഒരാളുടെ വ്യക്തിത്വമല്ല, വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്.


ALSO READ: സ്വവര്‍ഗരതി: സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി


രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ജീവിച്ച ജീവിതം എന്നത് സ്വാതന്ത്ര്യമില്ലാത്ത ഒന്നായിരുന്നു. എന്റെ സുഹൃത്ത് നിഖിലിന്റെ പിറന്നാള്‍ ദിനത്തില്‍ എന്റെ സ്വവര്‍ഗാനുരാഗ സ്വത്വം പറഞ്ഞപ്പോള്‍, ഒരു പൂമ്പാറ്റ പ്യൂപ്പയില്‍ നിന്നും പുറത്ത് വന്ന പ്രതീതിയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

ആദ്യമൊക്കെ എന്റെ സ്വത്വം പുറത്ത് പറയാന്‍ ഭയമായിരുന്നുവെങ്കിലും, പിന്നീട് പതുക്കെ പതുക്കെ ധൈര്യം കിട്ടിതുടങ്ങി. എനിക്ക് ലൈംഗികശേഷി കുറവാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ സമൂഹത്തില്‍ നിന്നുയര്‍ന്നു.


ALSO READ: യു.ജി.സി സംവരണ ഒഴിവുകള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധവുമായി ദല്‍ഹി യൂണിവേര്‍സിറ്റി അധ്യാപകര്‍


ഇന്ന് ഞാന്‍ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അച്ഛനും അമ്മയും എന്നെ കെട്ടിപ്പുണര്‍ന്നു. സന്തോഷത്തോടെ അവര്‍ എന്നോട് പറഞ്ഞു “അഭിനന്ദിനങ്ങള്‍, ഇനി മുതല്‍ നീ കുറ്റക്കാരനല്ല”. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നോട് എന്റെ മാതാപിതാക്കള്‍ തന്നെയാണ് ഇത് ലോകത്തോട് വിളിച്ച് പറയാന്‍ പറഞ്ഞത്.

ഇതിന്റെ അടുത്ത പടി എന്നത് എല്ലാവരിലും അവബോധം സൃഷ്ടിക്കുകയാണ്. എങ്കില്‍ മാത്രമേ മറ്റ് ഇന്ത്യാക്കാരോടപ്പം സ്വത്വം വെളിപ്പെടുത്തി കൊണ്ട് സഹവസിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്താലേ ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ സംഭവിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. ഇനിയും കമ്യൂണിറ്റിയില്‍ ഉള്ളവര്‍ ബുദ്ധിമുട്ടി എതിര്‍വര്‍ഗ്ഗ പങ്കാളിയോടൊപ്പം ജീവിക്കേണ്ടി വരുന്ന കാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവുന്നില്ല.

ഞങ്ങള്‍ക്ക് ആരുടേയും സിമ്പതി ആവശ്യമില്ല. സുരക്ഷിതവും, സൗഹാര്‍ദ്ദപരവുമായി ജീവിക്കാന്‍ ഉതകുന്ന ഒരു അന്തരീക്ഷം മാത്രം മതി ഞങ്ങള്‍ക്ക്.

ഇത്രയും പറഞ്ഞ ശേഷം ക്വീര്‍ വിഭാഗത്തില്‍ പ്പെട്ടവരോട് എന്ത് ആവശ്യമുണ്ടെങ്കിലും, തന്നെ സമീപിക്കാം എന്ന് പറഞ്ഞുകൊണ്ട് തന്റെ ഫോണ്‍ നമ്പറും അര്‍ണാബ് നല്‍കുന്നുണ്ട്.”

We use cookies to give you the best possible experience. Learn more