മുംബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായി പരാമര്‍ശം നടത്തിയ റിപബ്ലിക് ടി.വിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റി. ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതികാണിക്കണമെന്നും എന്‍.ബി.എസ്.എ പറഞ്ഞു.
ജിഗ്നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് മുമ്പ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചര്‍ച്ച നയിച്ചിരുന്ന അര്‍ണാബ് നടത്തുകയും ചെയ്തിരുന്നു.
ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കുകയായിരുന്നു. ചാനലില്‍ നിരന്തരം ജിഗ്നേഷ് മേവാനിയുടെ റാലി “ഫ്‌ളോപ്പ് ഷോ” ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖ് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു.
ഇയാള്‍ ഗുണ്ടയാണെന്നടക്കം നിരവധി അധിക്ഷേപ വാക്കുകള്‍ അര്‍ണാബ് നടത്തിയിരുന്നു. തുടര്‍ന്ന് ഇതുമയി ബന്ധപ്പെട്ടുണ്ടായ പരാതിയെ തുടര്‍ന്നാണ് എന്‍.ബി.എസ്.എ നടപടിയെടുത്തത്.
“ചാനല്‍ റിപ്പോര്‍ട്ടറുടെ ജോലി തടസപ്പെടുത്തി അവരുടെ സമീപത്തേക്ക് ആക്രോശിച്ച് കൊണ്ട് ഒരാള്‍ വന്നിരുന്നു. റിപ്പോര്‍ട്ടര്‍ പറയുന്നത് നുണയാണെന്നും അയാള്‍ ആക്രോശിച്ചിരുന്നെന്നും ഇതാണ് റിപ്പോര്‍ട്ട് ചെയ്തതെന്നുമായിരുന്നു ചാനല്‍ നല്‍കിയ മറുപടി, എന്നാല്‍ ചാനലിന്റെ മറുപടി തള്ളി കളഞ്ഞ എന്‍.ബി.എസ്.എ നടപടി സ്വീകരിക്കുകയായിരുന്നു.