പന്തളം: മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി ശബരിമല വിധി വന്ന ദിവസം തന്നെ കളിയാക്കിയെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമല വിധി വന്നതിനു ശേഷം റിപബ്ലിക് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയപ്പോഴാണ് അര്‍ണബ് ഗോസ്വാമി തന്നെ കളിയാക്കിയതെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തന്നെ കണ്ടതും ശബരിമലയ്ക്ക് എന്റെ ആദരാഞ്ജലികള്‍ എന്നാണ് അര്‍ണബ് പറഞ്ഞതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. അതുകേട്ട് അവിടെയുണ്ടായിരുന്ന തൃപ്തി ദേശായി അടക്കമുള്ള ഫെമിനിച്ചികള്‍ തന്നെ നോക്കി ചിരിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എന്നാല്‍ അതിന് മറുപടിയായി അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങള്‍ “കമ്പനി” കാണാനിരിക്കുന്നതേയുള്ളുവെന്നും വരുന്ന ദിവസങ്ങളില്‍ അത് മനസിലാക്കാമെന്നും താന്‍ മറുപടി പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അത് അര്‍ണാബ് മനസിലാക്കിയിട്ടുണ്ടാവും എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
Republic Debate | Mumbai with Arnab Goswami –
(1 Point, 20 seconds)
എന്നെ കണ്ടപ്പോള്‍ കുറച്ചു friendly പുച്ഛത്തോടെ, അര്‍ണാബ് ഗോസ്വാമി തമാശയായി പറഞ്ഞു – My Condolences to Sabarimala
ചുറ്റും കൂടിയിരുന്ന ഫെമിനിച്ചികള്‍, തൃപ്തി ദേശായി, author ആയ Anand Neelakantan അടക്കം കളിയാക്കി ചിരിച്ചു.
Exactly 10 days to Go
ഞാന്‍ പറഞ്ഞു- “അയ്യപ്പ ഭക്തരുടെ പോരാട്ടങ്ങള്‍ “Company കാണാന്‍ ഇരിക്കുന്നതെ ഉള്ള്.
അര്‍ണാബ് ഗോസ്വാമി പറഞ്ഞു- “i didnt understand”.. ഞാന്‍ മറുപടി കൊടുത്തു-വരുന്ന ദിവസങ്ങളില്‍ മനസിലായിക്കൊള്ളും” U will for sure understand, Arnabji..
സ്വാമിയേ ശരണം അയ്യപ്പ