| Tuesday, 22nd January 2019, 3:38 pm

ഇ.വി.എം അട്ടിമറി: അര്‍ണബിന്റെ നിലപാടില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വി ലൈവ് ചര്‍ച്ചയ്ക്കിടെ പാനലിസ്റ്റുകള്‍ ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെട്ടുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിനു പിന്നാലെ റിപ്പബ്ലിക് ടി.വിയില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകനായ അര്‍ണബ് ഗോസ്വാമിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് പാനലിസ്റ്റുകള്‍ ഇറങ്ങിപ്പോയി. ബി.ജെ.പി പ്രതിനിധിയ്ക്കു മാത്രം സംസാരിക്കാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പാനലിസ്റ്റുകള്‍ ഇറങ്ങിപ്പോയത്.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത രാജീവ് ദേശായിയും മാധ്യമപ്രവര്‍ത്തകയായ സാബ നഖ്‌വിയുമാണ് ലൈവ് ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയത്.

സംസാരിക്കാന്‍ പലതവണ സമയം ആവശ്യപ്പെട്ടിട്ടും അവരുടെ ഭാഗം പറയാന്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

Also read:“ചില കണക്കുകൂട്ടലുകള്‍ ശരിയാക്കാനുണ്ടായിരുന്നു”; എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിനെക്കുറിച്ച് അഖിലേഷ് യാദവ്

കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ നാണംകെടുത്തിയെന്നാരോപിച്ചാണ് അര്‍ണബ് ചര്‍ച്ച തുടങ്ങിയത്. ” ഒരു കൂട്ടം കള്ളന്മാര്‍ക്കെതിരെ രാജ്യം ഒരുമിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ലണ്ടനില്‍ പോയി, വിദേശ മണ്ണിലിരുന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ചെറിയ തെളിവുപോലും ചൂണ്ടിക്കാട്ടാതെ പറയുകയാണ്, ഇന്ത്യന്‍ ജനാധിപത്യം കാപട്യമാണെന്ന്. കപില്‍ സിബലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം പോയിട്ട് ജനാധിപത്യം പോലുമല്ലെന്ന് പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കഴിയുന്ന, ജനവിധിയ്ക്ക് എതിരായി പ്രധാനമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വെള്ളരിക്കാ പട്ടണമാണ് ഇന്ത്യ. മാന്യമഹാജനങ്ങളെ, തെളിവിന്റെ ഒരു തരിപോലുമില്ല. നമ്മള്‍ അവഹേളിക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ ലണ്ടനില്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ പക്കല്‍ ചെറിയൊരു തെളിവുപോലുമില്ല” എന്നു പറഞ്ഞാണ് അര്‍ണബ് ചര്‍ച്ച തുടങ്ങിയത്.

തുടര്‍ന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉന്നയിച്ച് അര്‍ണബ് ചര്‍ച്ച തുടര്‍ന്നു. ” ഗോപിനാഥ മുണ്ടെയുടെ കാര്യത്തില്‍ അതൊരു അപകടമായിരുന്നു. മറ്റ് തിയറികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍ ആരാണ് സഞ്ജയ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്നതു സംബന്ധിച്ച് പല തിയറികള്‍ എനിക്കറിയാം.” എന്നാണ് അര്‍ണബ് പറഞ്ഞത്.

അര്‍ണബിന്റെ ചോദ്യം ഏറ്റുപിടിച്ച് ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന പാനലിസ്റ്റായ കാഞ്ചന്‍ ഗുപ്തയും മുന്നോട്ടുവന്നു. എന്നാല്‍ ഇതിനു മറുപടി പറയാനുള്ള സമയം മറ്റു പാനലിസ്റ്റുകള്‍ക്ക് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പാ

We use cookies to give you the best possible experience. Learn more