| Friday, 26th December 2014, 3:00 pm

ബോഡോ തിവ്രവാദികളെ നേരിടാന്‍ സൈന്യമെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമില്‍ ബോഡോ തിവ്രവാദികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. കരസേനമേധാവി ദല്‍ബീര്‍ സിങ് സുഹാഗുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ഇതോടെ കനത്തരീതിയില്‍ തന്നെ ബോഡോ തീവ്രവാദികള്‍ക്കെതിരെ നടപടികള്‍ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍

ബാഡോ തീവ്രവാദികള്‍ക്കെതികരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കരസേനാ മേധാവി അറിയിച്ചു. ഭീകരവാദികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന്  അസമിലെ അക്രമണ സ്ഥലം സന്ദര്‍ശിക്കവെ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.

അസമിലെ  സോണിത്പൂര്‍, കൊക്രജര്‍ ജില്ലകളിലെ ആദിവാസി മേഖലകളിലാണ്  ചൊവ്വാഴ്ച്ച ബോഡോ തീവ്രവാദികള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ അസമില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more