| Thursday, 27th June 2024, 11:16 am

ഗസയുദ്ധം; വയോധികയെ നായയെ വിട്ട് കടിപ്പിച്ച് ഇസ്രഈൽ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്‌തീൻ വയോധികയെ നായയെ വിട്ട് കടിപ്പിച്ച് ഇസ്രഈൽ സൈന്യം. സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. 66 വയസുള്ള ഫലസ്‌തീൻ വയോധികയെയാണ് ഇസ്രഈൽ സൈന്യം നായയെ വിട്ട് കടിപ്പിക്കുന്നത്. അൽ ജസീറയാണ് വീഡിയോ പുറത്ത് വിട്ടത്.

Also Read: മലയാളത്തിന്റെ പ്രൊഫൈൽ ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ കെട്ടിപ്പൊക്കിയത് അവരും അവരുടെ ചിത്രങ്ങളുമാണ്: ജിസ് ജോയ്

ജബലിയ അഭയാർത്ഥിക്യാമ്പിലെ വീട്ടിൽ വെച്ചാണ് ക്രൂരമായ ആക്രമണത്തിന് വയോധിക ഇരയായത്. ക്യാമറ ദേഹത്തു കെട്ടി വെച്ചാണ് ഇസ്രഈൽ സൈനികൻ നായയെ വയോധികക്ക് മുന്നിലേക്ക് അഴിച്ചു വിട്ടത്. ആ ക്യാമറയിലാണ് ഈ ക്രൂരമായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

ദൗലത് അബ്ദുല്ല അൽ താനാനിയെന്ന വയോധികയാണ് അക്രമണത്തിനിരയായത്. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ട വയോധിക അതിന് സമ്മതിക്കാത്തതിനെ തുടർന്ന് നായയെ ബെഡ്റൂമിലേക്ക് പറഞ്ഞു വിടുകയും അവരെ കിടക്കയിൽ നിന്ന് താഴേക്ക് വലിച്ചിടുകയുമായിരുന്നു.

നായ തന്നെ കടിച്ചെന്നും വീടിനു പുറത്തേക്ക് കടിച്ചുവലിച്ചു കൊണ്ട് പോയെന്നും ദൗലത് അബ്ദുല്ല അൽ താനാനി പറഞ്ഞു. തനിക്ക് നേരെ സൈന്യം നടത്തിയത് ക്രൂരമായ അക്രമങ്ങളായിരുന്നെന്നും, തനിക് സഹിക്കാവുന്നതിലപ്പുറം ശാരീരിക വേദന ഉണ്ടായെന്നും അവർ പറഞ്ഞു.

നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും മതിയായ ചികിത്സ സൗകര്യങ്ങളില്ലാത്തത് തിരിച്ചടിയായെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രഈൽ സൈന്യം ഫലസ്‌തീൻ ജനതയോട് കാണിക്കുന്ന വംശഹത്യയുടെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ ആക്രമണം. ഇസ്രഈലിന്റെ വംശഹത്യയിൽ ഇത് വരെ കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

Content Highlight: Army Unleashing Dog on Elderly Palestinian Woman

We use cookies to give you the best possible experience. Learn more