തിരുവനന്തപുരം: ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തികളിലെ നിയന്ത്രണം ചെക്‌പോസ്റ്റുകളില്‍ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. പോളിങ്ങ് ദിവസം അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
സി.സി.ടി.വി സംവിധാനവും ഉണ്ടാവും. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുമെന്ന ഹരജിയിലായിരുന്നു കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഉള്‍പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതിനും മറ്റ് അക്രമസംഭവങ്ങള്‍ കണ്ടെത്തുന്നതിനും രാവിലെ മുതല്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതിന്റെ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ പട്രോളിംഗ് ടീമിനും കണ്‍ട്രോള്‍ റൂമിലും ലഭ്യമാക്കും.
ഏത് അടിയന്തര സാഹചര്യവും നേരിടാനായി 95 കമ്പനി പോലീസ് സേന സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
പോളിംഗ് ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോള്‍ ടീമുകളുണ്ട്. എട്ടോ പത്തോ സ്ഥലങ്ങളിലുള്ള പോളിംഗ് ബൂത്തുകള്‍ പരമാവധി 15 മിനുട്ടിനുള്ളില്‍ ഒരു ടീമിന് ചുറ്റിവരാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Army starts search in border