ബോണോ സംസ്ഥാനത്തെ ബാമയില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി ബോക്കോഹറാം ക്യാമ്പുകളും നശിപ്പിച്ചുവെന്നും ഒരു ബോക്കോ ഹാറാം കമാന്‍ഡര്‍ പിടിയിലായിട്ടുണ്ടെന്നും സൈനിക വക്താവ് കേണല്‍ തുക്കൂര്‍ ഗുസോ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ മൈഡുഗുരിയില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തുള്ള നഗരമാണ് ഏറ്റുമുട്ടലുണ്ടായ ബാമ.
എന്നാല്‍ 2014ല്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ടോ എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ചിബോക്കിലെ 200ല്‍ അധികം പെണ്‍കുട്ടികളെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഇവരില്‍ കൂടുതലും ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ്. 2014 നുശേഷം 5,500 പൗരന്‍മാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.