Advertisement
national news
കരസേന മേജര്‍ പീഡിപ്പിച്ചു;ഭര്‍ത്താവിനെ കൊലപ്പെടുത്തി;ഗുരുതര ആരോപണവുമായി വീട്ടുജോലിക്കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 30, 11:35 am
Sunday, 30th September 2018, 5:05 pm

ന്യൂദല്‍ഹി: കരസേന മേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുജോലിക്കാരി. ക്വോട്ടേഴ്‌സ് വൃത്തിയാക്കുന്നതിനിടെ മേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംഭവം കാണാനിടയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ദില്ലി കന്‌റോണ്‍മെന്‌റിലെ സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ഗൗരവിനെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ജൂലൈ 12നാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവിനൊപ്പം ക്വാര്‍ട്ടേഴ്‌സ് വൃത്തിയാക്കുന്നതിനിടെ ഭര്‍ത്താവിനെ തന്ത്രപരമായി പൂറത്താക്കിയ ശേഷമായിരുന്നു ആക്രമണം. തിരികെയെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് യുവതി പറയുന്നു.ഭര്‍ത്താവിനെ കൊന്ന ശേഷവും നിരവധി തവണ തന്നെ പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

ALSO READ: വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലികോപ്റ്റര്‍ ജമ്മുവില്‍; വെടിയുതിര്‍ത്തതോടെ തിരിച്ച് പറന്നു

മേജറിനെതിരെ പീഡനവും ഭീഷണിപ്പെടുത്തിയതുമടക്കം സെക്ഷന്‍ 354, 323 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മൂന്നൂമാസമായി യുവതിയും ഭര്‍ത്താവും കന്റോണ്‍മെന്റ് ഹൗസില്‍ ഗൗരവിന്‌റെ ജോലിക്കാരാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. പരാതിയില്‍ സൂക്ഷാമന്വേഷണം ആരംഭിച്ചതായി ഡി.സി.പി. ദേവേന്ദര്‍ ആര്യ പറഞ്ഞു.