കൃത്യമായ ഏകോപനം രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് സൈന്യം
Kerala Flood
കൃത്യമായ ഏകോപനം രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി: കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 7:59 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കൃത്യമായ ഇടപെടല്‍ നടത്തിയത് സംസ്ഥാനത്തെ രക്ഷാദൗത്യം എളുപ്പമാക്കിയെന്ന് സൈന്യം. ദക്ഷിണ വ്യോമസേനാ മേധാവി ബി.സുരേഷ്, പാങ്ങോട്ട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അര്‍ജുന്‍, കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അര്‍ജുന്‍, കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡര്‍ വര്‍ഗീസ് കമാന്‍ഡര്‍ സനോജ് എന്നിവരാണ്  സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയത്.


ALSO READ: മലയാളി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊടുക്കണം: ശശി തരൂര്‍


എന്‍.ഡി.ആര്‍.എഫ്, കരസേന, നാവികസേന, തീരസംരക്ഷണസേന എന്നിവര്‍ എല്ലാവരും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. സംസ്ഥാനജില്ലാ-ഭരണകൂടങ്ങള്‍ ഇവര്‍ക്ക് മികച്ച സഹകരണം ഉറപ്പുവരുത്തി.

ഭക്ഷണവിതരണം, മരുന്ന് വിതരണം, വൈദ്യസഹായം എന്നീ പ്രവര്‍ത്തനങ്ങളില്‍ സൈന്യം നേതൃത്വം നല്‍കിയിരുന്നു.


ALSO READ: കേരളത്തിലെ ദുരന്തത്തിനു കാരണം ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയതെന്ന് ബി.ജെ.പി നേതാവ്; തുടര്‍ന്നാല്‍ സമാന ശിക്ഷയെന്നും മുന്നറിയിപ്പ്


രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി സൈന്യത്തെ ഏല്‍പ്പിക്കണം എന്ന വിധത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ജനങ്ങളും സംസ്ഥാനസര്‍ക്കാരും സൈന്യത്തിനൊടൊപ്പം തന്നെ രക്ഷാദൗത്യത്തിനിറങ്ങുകയായിരുന്നു.