ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
ആശുപത്രികള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സാധാരണ എടുക്കേണ്ട അനുമതിയില്ലാതെ തന്നെ കൊവിഡ് നിര്‍ദ്ദിഷ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഈ അധികാരങ്ങള്‍ അനുമതി നല്‍കുന്നു.
കൊവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അടിയന്തിരമായി സായുധ സേനയ്ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Armed Forces Get Emergency Financial Powers To Fight India’s Covid Crisis