ഐ.പി.എല്ലിലെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് ലഖ്‌നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടാനേ സാധിച്ചുള്ളൂ.
Solid fight, Naman 🙌
Not the way we wanted to end the season.#MumbaiMeriJaan #MumbaiIndians #MIvLSG pic.twitter.com/bJZQhSifVs
— Mumbai Indians (@mipaltan) May 17, 2024
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനായി നിക്കോളാസ് പൂരനും നായകൻ കെ.എൽ രാഹുലും മികച്ച പ്രകടനമാണ് നടത്തിയത്. 29 പന്തിൽ 75 റൺസ് നേടിക്കൊണ്ടായിരുന്നു പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും എട്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മറുഭാഗത്ത് മൂന്നു വീതം ഫോറുകളും സിക്‌സുകളും ഉൾപ്പെടെ 41 പന്തിൽ 55 റൺസ് നേടി രാഹുലും നിർണായകമായി.
മുംബൈ ബൗളിങ്ങിൽ പീയൂഷ് ചൗള, നുവാൻ തുഷാര എന്നിവർ മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്.
മത്സരത്തിൽ അർജുൻ ടെണ്ടുൽക്കർ 2.2 ഓവറിൽ 22 റൺസാണ് വിട്ടു നൽകിയത്. 15ാം ഓവർ എറിഞ്ഞ അർജുൻ ആദ്യ രണ്ടു പന്തുകളിലും നിക്കോളാസ് പൂരൻ സിക്സ് നേടുകയായിരുന്നു എന്നാൽ പിന്നീട് പരിക്കിനെ തുടർന്ന് താരം ബാക്കി പന്തുകൾ ഏറിയാതെ പവലിനിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനുപിന്നാലെ ടി-20 യിൽ ഒരു മത്സരത്തിലെ ഒരു ഓവറിലെ രണ്ടു പന്തുകൾ സിക്സർ വഴങ്ങുകയും പിന്നീട് പരിക്കിനെ തുടർന്ന് പുറത്താവുകയും ചെയ്യുന്ന താരമായി മാറാൻ അർജുൻ ടെണ്ടുൽക്കറിന് സാധിച്ചു.
മുംബൈ ബൗളിങ്ങിൽ പിയൂഷ് ചൗള, നുവാൻ തുഷാര എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. മുംബൈയ്ക്ക് വേണ്ടി രോഹിത് ശർമ 38 പന്തിൽ 68 റൺസും നമൻ ദീർ 28 പന്തിൽ 62 റൺസും നേടി കരുത്ത് കാട്ടിയെങ്കിലും 18 റൺസകലെ വിജയം നഷ്ടമാവുകയായിരുന്നു.
ഈ തോൽവിക്ക് പിന്നാലെ ഈ സീസണിൽ വെറും നാലു വിജയത്തോടെ എട്ടു പോയിന്റുമായി സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.
Content Highlight: Arjun Tendulker Conceed two six in an over and Injury