[]മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ##സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറിന് അണ്ടര്‍ 14 സാധ്യത ലിസ്റ്റില്‍ ഇടംപിടിക്കാനായില്ല. []
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഫോമില്ലായ്മ മൂലം അര്‍ജുനെ ടീമിന് പുറത്തിരുത്തിയത്.
സാധ്യതാ മത്സരത്തിലും മറ്റ് പല ടൂര്‍ണമെന്റുകളിലും അര്‍ജ്ജുന് വേണ്ട വിധം പെര്‍ഫോം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. 30 അംഗ സാധ്യത ടീമില്‍ ഇടംപിടിക്കത്തക്ക പെര്‍ഫോമന്‍സ് അര്‍ജ്ജുന്‍ കാഴ്ചവെച്ചില്ലെന്ന് കമ്മിറ്റി വിലയിരുത്തുന്നു
കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 14 ടീമിന്റെ വിജയസാരഥികളില്‍ ഒരാളായിരുന്നു അര്‍ജ്ജുന്‍. ഈ ആഴ്ചയാണ് അണ്ടര്‍ 14 ടീമിന്റെ ഓഫ് സീസണ്‍ ക്യാമ്പ് ആരംഭിക്കുന്നത്.
മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാത്ത അര്‍ജ്ജുനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് സെലക്ടര്‍മാരുടെ തീരുമാനം. മുംബൈ ജൂനിയര്‍ ടീമിലെ ഭാഗമാകാനായി മികച്ച പെര്‍ഫോമന്‍സ് നടത്തി അര്‍ജ്ജുന്‍ തിരിച്ചുവരണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമ്മര്‍ വെക്കേഷന്‍ മാച്ച് നടത്തിപ്പോള്‍ വെറും 50 റണ്‍സ് മാത്രമാണ് അര്‍ജ്ജുന് എടുക്കാന്‍ സാധിച്ചത്. മികച്ച ബാറ്റ്‌സമാനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിലും തിളങ്ങാന്‍ അര്‍ജ്ജുന് ആയിരുന്നില്ല.
അര്‍ജ്ജുന് കോച്ചിങ് കൊടുക്കാന്‍ മികച്ച ആളുകള്‍ തന്നെയാണ് ഉള്ളത്. അര്‍ജ്ജുന്റെ ഫീല്‍ഡിങ് സൈഡ് വളരെ പുറകോട്ടാണെന്നാണ് വിലയിരുത്തല്‍.
ആ മേഖലയില്‍ അര്‍ജ്ജുന്‍ ഇനിയും പുരോഗമിക്കാന്‍ ഉണ്ട്. അര്‍ജ്ജുന്റെ ബാറ്റിന് മികച്ചതാണ്. എന്നാണ് വലിയ സ്‌കോറുകള്‍ പിന്തുടരാന്‍ സാധിക്കുന്നില്ലെന്നത് വെല്ലുവിളിയാണെന്നും സെലക്ടര്‍മാര്‍ പറയുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനായതുകൊണ്ട് മാത്രം വളരെ നിസാരമായി ടീമില്‍ ഇടംകണ്ടെത്താനാകില്ലെന്ന് മനസിലാക്കിപ്പിക്കാന്‍ കൂടിയാണ് ഈ പുറത്താക്കലെന്നും സെലക്ടര്‍മാര്‍ പറയുന്നു.
ഈ ഒരു തീരുമാനം അര്‍ജ്ജുന്റെ മുന്നോട്ടുള്ള ഭാവിക്ക് ഗുണകരമാകുമെന്നാണ് തോന്നുന്നത്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അര്‍ജ്ജുനെ കാണാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിനായി കഠിനാധ്വാനം ചെയ്യണ്ടതുണ്ടെന്നും സെലക്ടര്‍മാര്‍ പറയുന്നു.