ഐ.പി.എല്‍ മെഗാലേത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ മുംബൈ ടീമിലെടുത്തപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഒന്നാകെ നെറ്റി ചുളിച്ചിരുന്നു. അര്‍ജുനേക്കാള്‍ കളിമികവും പരിചയവുമുള്ള നിരവധി പ്രഗത്ഭരായ താരങ്ങളെ തഴഞ്ഞായിരുന്നു മുംബൈ അര്‍ജുനെ ടീമിലെത്തിച്ചത്.
അടിസ്ഥാന വിലയേക്കാള്‍ കൂടിയ തുകയ്ക്കാണ് അര്‍ജുന്‍ മുംബൈയിലെത്തിയിരിക്കുന്നത്. 30 ലക്ഷം രൂപയായിരുന്നു മുംബൈ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനായി മുടക്കിയത്.
ഇപ്പോഴിതാ, മുംബൈ ക്യാമ്പിലേക്ക് ഇഷാന്‍ കിഷന്‍ മടങ്ങിയെത്തിയപ്പോഴുള്ള സംഭവങ്ങളാണ് മുംബൈ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. മുംബൈയുടെ പ്രാക്ടീസ് സെഷനിലേക്കായിരുന്നു ഇഷാന്‍ ക്വാറന്റൈന്‍ കഴിഞ്ഞ് മടങ്ങിയെത്തിയത്.
ബുംറയടക്കമുള്ള താരങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നിടത്തേക്കാണ് ഇഷാന്‍ എത്തുന്നത്. താരങ്ങളുമായി ചെറിയ തമാശകളിലും കളികളിലും താരം പങ്കെടുക്കുകയും ചെയ്തിരുന്നു.
Ro, Boom & Ishan out of quarantine 🤩
Paltan, Holi ke dhumdhaam ke beech 𝗠𝗜 𝗗𝗮𝗶𝗹𝘆 ka ek aur episode bhi dekh lo! 😉#OneFamily #MumbaiIndians @ImRo45 @Jaspritbumrah93 @ishankishan51 MI TV pic.twitter.com/LR3gNo2K56
— Mumbai Indians (@mipaltan) March 18, 2022
ഇതിന് ശേഷം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനടുത്തെത്തിയപ്പോള്‍ ഇഷാന്‍ ഏത് പെര്‍ഫ്യൂമാണ് ഉപയോഗിച്ചതെന്നായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനറിയേണ്ടത്.
പെര്‍ഫ്യൂം കൊല്ലാമല്ലോ, ഏതാണിത് എന്ന് അര്‍ജുന്‍ ചോദിക്കുമ്പോള്‍ തനിക്കറിയില്ല എന്നായിരുന്നു ഇഷാന്റെ മറുപടി.
ഐ.പി.എല്ലിലെ മികച്ച തുകയ്കാകായിരുന്നു മുംബൈ ഇന്ത്യന്‍സ് യംഗ് ബാറ്റിംഗ് സെന്‍സേഷന്‍ ഇഷാന്‍ കിഷനെ ടീമിലെത്തിച്ചത്. 15.25 കോടി രൂപയായിരുന്നു ടീം ഇഷാന് വേണ്ടി മുടക്കിയത്.
ശക്തമായ നിരയാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ കരുത്ത്. നായകന്‍ രോഹിത് ശര്‍മയ്ക്ക് പുറമെ ജോഫ്രാ ആര്‍ച്ചര്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ബ്രെവിസ്, ടൈമല്‍ മില്‍സ് എന്നിവരടങ്ങുന്ന മുംബൈ നിര ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണ്.
മാര്‍ച്ച് 27നാണ് മുംബൈയുടെ ആദ്യ മത്സരം. ദല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍.
Content Highlight: Arjun Tendulkar asks Ishan Kishan about His Pefume