ലോര്‍ഡ്‌സ്: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ താരമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മഴ കളി തടസ്സപ്പെടുത്തുന്ന കളിയില്‍ ലോര്‍ഡ്‌സില്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.
ലണ്ടനിലെ തുടര്‍ച്ചയായ മഴ മൂലം ഗ്രൗണ്ട് സ്റ്റാഫ് സാധാരണ ഡ്യൂട്ടി സമയത്തേക്കാള്‍ കൂടുതല്‍ സമയമാണ് ജോലി ചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് ഇവരെ സഹായിക്കാന്‍ അര്‍ജുന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്.
എല്ലാത്തിനും സാക്ഷിയായി സച്ചിനും ഗാലറിയിലുണ്ടായിരുന്നു. അര്‍ജുന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോര്‍ഡ്‌സ് ഗ്രൗണ്ട് ട്വിറ്ററില്‍ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ALSO READ: ക്യാപ്റ്റന്‍ മെസി; ബാഴ്‌സയെ ഇനി മെസി നയിക്കും
നേരത്തെ ലണ്ടനിലെ മെര്‍ച്ചന്റ് ടെയ്ലര്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിലും താരമായിരുന്നു അര്‍ജുന്‍. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുത്താണ് അര്‍ജുനും പരിശീലനത്തിന്റെ ഭാഗമായത്. കോഹ്‌ലിയ്ക്ക് നേരെയും അര്‍ജുന്‍ പന്തെറിഞ്ഞിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനായി അര്‍ജുന്‍ കളിച്ചിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ മുന്‍നിര പതറുകയാണ്. മഴമൂലം കളി തടസപ്പെടുത്തിയ മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ കോഹ്‌ലിയും ഉപനായകന്‍ രഹാനെയുമാണ് ക്രീസില്‍.
ഓപ്പണര്‍മാരായ മുരളി വിജയ്, കെ.എല്‍ രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു.