| Wednesday, 29th March 2023, 7:16 pm

ബുംറക്ക് പകരക്കാരനാകാന്‍ ദൈവപുത്രന്‍; നാണക്കേട് മറക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ഐ.പി.എല്‍ 2023 സ്‌ട്രോങ്ങസ്റ്റ് XI

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ കണ്ട ഏറ്റവും സക്സസ്ഫുള്ളായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും തവണ കപ്പുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്.

മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍സ് എന്ന പേരും പെരുമയും ഐ.പി.എല്ലിന്റെ 15ാം എഡിഷനിറങ്ങിയ മുംബൈയെ ടൂര്‍ണമെന്റിലെ മറ്റുടീമുകളെല്ലാം ചേര്‍ന്ന് നാണംകെടുത്തി വിടുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തോല്‍വികളേറ്റുവാങ്ങിയ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടാണ് ഫിനിഷ് ചെയ്തത്.

14 മത്സരത്തില്‍ നിന്നും നാല് ജയവും പത്ത് തോല്‍വിയുമായി എട്ട് പോയിന്റ് മാത്രമായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈക്കുണ്ടായിരുന്നത്.

ഈ നാണംകെട്ട തോല്‍വിയുടെ നാണക്കേട് മറക്കാന്‍ വേണ്ടിയാകും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ 2023നിറങ്ങുന്നത്. പുതിയ സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് മുംബൈ ഇന്ത്യന്‍സ് നോക്കിക്കാണുന്നത്.

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറും മിനി ലേലത്തില്‍ പൊന്നും വില കൊടുത്ത് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീനുമടക്കം മികച്ച സ്‌ക്വാഡാണ് ടീമിനൊപ്പമുള്ളത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ചില വസ്തുതകളും സീസണിന് മുമ്പ് ടീമിനെ അലട്ടുന്നുണ്ട്. അതില്‍ പ്രധാനം ജസ്പ്രീത് ബുംറയുടെ പരിക്കാണ്. നിലവില്‍ പരിക്കേറ്റ് ജസ്പ്രീത് ബുംറ കളിക്കുന്നത് ടീമിന് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും.

ബുംറയെ കളിക്കാന്‍ അനുവദിച്ചാല്‍ ഇനിയും പൂര്‍ണമായും ഭേദമാകാത്ത പരിക്ക് വീണ്ടും വഷളാവുകയും അത് ഇന്ത്യയുടെ 2023 ലോകകപ്പിനെ തന്നെ ബാധിച്ചേക്കും എന്നുമുള്ളതിനാല്‍ ബുംറ കളിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ താരത്തിന് പകരക്കാരനായി പേസര്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള പേസര്‍മാരെ ഉള്‍പ്പെടുത്താനും മുംബൈക്ക് സാധിക്കും.

ഐ.പി.എല്ലില്‍ റെക്കോഡുകള്‍ക്കൊപ്പം നിരവധി മോശം റെക്കോഡുകളും സ്വന്തമായുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. എന്നിരുന്നാലും താരം മടങ്ങി വരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത് 2023ലെ മുംബൈ ഇന്ത്യന്‍സിന്റെ സ്‌ട്രോങ്ങസ്റ്റ് ഇലവന്‍ പരിശോധിക്കാം,

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ജോഫ്രാ ആര്‍ച്ചര്‍, അര്‍ജന്‍ ടെന്‍ഡുല്‍ക്കര്‍, ഷാംസ് മുലാനി, കുമാര്‍ കാര്‍ത്തികേയ, ജെയ് റിച്ചാര്‍ഡ്‌സണ്‍

Content Highlight: Arjun Tendulkar can replace Jasprit Bumrah, Mumbai India’s strongest eleven

We use cookies to give you the best possible experience. Learn more