ലോറി കണ്ടെത്തിയത് അര്‍ജുനെ കാണാതായി 71 ദിവസങ്ങള്‍ക്ക് ശേഷമാണ്. കണ്ടെടുത്ത ട്രക്കിന്റെ ക്യാബിന്‍ ലോറിയുടമയായ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഗംഗാവലി പുഴയില്‍ നിന്ന് ലോറി ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയാണ്. അനുകൂല കാലാവസ്ഥ ലോറി പുറത്തെത്തിക്കുന്നതില്‍ സഹായകമായിട്ടുണ്ട്.
ജൂലൈ 16 (ചൊവ്വാഴ്ച)നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തെരച്ചില്‍ ആരംഭിച്ചത്.
തെരച്ചില്‍ ആരംഭിച്ച് ഒമ്പതാം ദിവസം ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയിരുന്നു. കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നായിരുന്നു നിഗമനം. എന്നാല്‍ ട്രക്ക് പുഴയില്‍ നിന്ന് പുറത്തെടുക്കാനും ട്രക്കിനുള്ളില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒന്നിലധികം തവണയാണ് ഷിരൂരിലെ തിരച്ചില്‍ നിര്‍ത്തിവെച്ചത്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പേയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ലോറിയുടെ പൂര്‍ണമായും പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഷിരൂരില്‍ നടക്കുന്നത്.
Content Highlight: Arjun’s truck was found in shiroor