| Thursday, 9th May 2024, 1:18 pm

അന്‍വര്‍ റഷീദ് തമിഴില്‍ ചെയ്യുന്ന സിനിമയില്‍ ഞാനുമുണ്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ല: അര്‍ജുന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈതിയിലെ അന്‍പ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ സുപരിചിതനായ നടനാണ് അര്‍ജുന്‍ ദാസ്. ആരെയും അട്രാക്ട് ചെയ്യുന്ന ശബ്ദമാണ് താരത്തിന്റെ പ്ലസ് പോയിന്റ്. കൈതി, മാസ്റ്റര്‍, വിക്രം എന്നീ സിനിമകളില്‍ വില്ലന്‍ റോളില്‍ തിളങ്ങിയ താരം പോര്‍, അനീതി, അന്ധകാരം എന്നീ സിനിമകളില്‍ നായകവേഷവും ചെയ്തിട്ടുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് തമിഴില്‍ ചെയ്യുന്ന സിനിമയുടെ ഡിസ്‌കഷന്‍ നടക്കുകയാണെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ രസവാദിയുടെ പ്രൊമോഷനുമായി ബന്ധപ്പട്ട് എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്. ആവേശം സിനിമയുടെ തിരക്കൊക്കെ കഴിഞ്ഞ് അന്‍വര്‍ റഷീദ് ഇപ്പോഴാണ് ഫ്രീയായതെന്നും അര്‍ജുന്‍ പറഞ്ഞു.

‘ഒരു സിനിമ കമ്മിറ്റ് ചെയ്തു കഴിഞ്ഞിട്ട് മാത്രമേ അടുത്ത സിനിമ ചെയ്യുള്ളൂ എന്നാണ് തീരുമാനം. അതുകൊണ്ട് ഒരു വലിയ ലൈനപ്പ് തന്നെയാണ് ഉള്ളത്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് ചെയ്തുകഴിഞ്ഞു. അതിന്റെ ഡബ്ബിങ് പ്രൊസസ്സ് നടക്കുകയാണ്. പിന്നെ ഒരു തെലുങ്ക് സിനിമ, അതിന്റെ കൂടുതല്‍ ഡീറ്റെയില്‍സ് പുറത്തുവിടാറായിട്ടില്ല. മലയാളത്തില്‍ അഹമ്മദ് കബീറിന്റെ സിനിമ നടക്കാന്‍ പോകുന്നു.

അന്‍വര്‍ റഷീദ് തമിഴില്‍ ചെയ്യുന്ന സിനിമയുടെ ഡിസ്‌കഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ ആ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അന്‍വറിക്ക ആവേശത്തിന്റെ തിരക്കൊക്കെ കഴിഞ്ഞ് ഇപ്പോഴാണ് ഫ്രീയായത്. ഉടനെ തന്നെ അതിന്റെ ബാക്കി വര്‍ക്കുകള്‍ ആരംഭിക്കും,’ അര്‍ജുന്‍ ദാസ് പറഞ്ഞു.

Content Highlight: Arjun Das saying that he is on discussion with Anwar Rasheed in a Tamil movie

Latest Stories

We use cookies to give you the best possible experience. Learn more