Malayalam Cinema
നായകനായി അര്‍ജുന്‍ അശോകന്‍; തട്ടാശ്ശേരി കൂട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 14, 07:17 am
Tuesday, 14th January 2020, 12:47 pm

കൊച്ചി: അര്‍ജുന്‍ അശോകനെ നായകനാക്കി അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശ്ശേരി കൂട്ട’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, ഉണ്ണി രാജന്‍ പി ദേവ്, അപ്പു, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിതിന്‍ സ്റ്റാന്‍സിലാവോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക്
ശരത് ചന്ദ്രന്‍ ആണ് സംഗീതം,

പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും ശരത് ചന്ദ്രനാണ്. എഡിറ്റിംഗ് വി സാജന്‍. പി.ആര്‍.ഒ എ.എസ് ദിനേശ്.

DoolNews Video