മലയാളികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമായിരുന്നു ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് ഇത്. ടര്‍ബോക്ക് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യറായിരുന്നു. ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്‍ ഒരു പാട്ടുപാടിയിരുന്നു.
ടര്‍ബോയിലെ ആ പാട്ട് പാടാന്‍ കുറച്ച് പണിയെടുക്കേണ്ടി വന്നിരുന്നെന്നും താന്‍ അത്ര വലിയ ഗായകനല്ലെന്നും പറയുകയാണ് അര്‍ജുന്‍. സിനിമയില്‍ മമ്മൂട്ടിയുടെ ടര്‍ബോ ജോസ് എങ്ങനെയുള്ള ആളാണെന്നും ടര്‍ബോ പഞ്ചുണ്ടെന്നുമൊക്കെ തനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നെന്നും നടന്‍ പറയുന്നു.
‘ഞാന്‍ ടര്‍ബോ കാണാന്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ ആ പാട്ട് വരാത്തതെന്തേ എന്നോര്‍ത്ത് കാത്ത് നില്‍ക്കുകയായിരുന്നു. എനിക്ക് ക്രിസ്‌റ്റോയെ പരിചയം ഉണ്ടായിരുന്നു. ഞാന്‍ ‘ആഹാ’ സിനിമയില്‍ പാടിയ പാട്ട് അവന്‍ കേട്ടിരുന്നു. എന്റെ വോയിസിന്റെ ഹൈ നോട്ട് അവന് നന്നായി അറിയാം.
ആ പാട്ട് പാടാന്‍ കുറച്ച് പണിയെടുക്കേണ്ടി വന്നിരുന്നു. കാരണം അത്ര വലിയ ഗായകനൊന്നും അല്ലല്ലോ ഞാന്‍. സിനിമയില്‍ മമ്മൂക്കയുടെ ടര്‍ബോ ജോസ് എങ്ങനെയുള്ള ആളാണെന്നും ടര്‍ബോ പഞ്ചുണ്ടെന്നുമൊക്കെ എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു.
മമ്മൂക്കയുടെ പടത്തെ കുറിച്ച് നമ്മള്‍ അന്വേഷിക്കാതിരിക്കുമോ. ഭ്രമയുഗം കഴിഞ്ഞിട്ട് നേരെ ടര്‍ബോയുടെ ലൊക്കേഷനിലേക്കാണ് മമ്മൂക്ക പോയത്. അതുകൊണ്ട് ഭ്രമയുഗത്തിന്റെ സമയത്ത് ടര്‍ബോയുടെ വിശേഷങ്ങളൊക്കെ ഞങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.
മമ്മൂക്കയുമായുള്ള സൗഹൃദത്തിന്റെ ലെവലിനെ പറ്റി ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിക്കാറില്ല. ഇപ്പോഴും ഞാന്‍ ജോര്‍ജേട്ടനെയാണ് വിളിക്കുക,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan Talks About Mammootty And Turbo Movie