മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച അര്‍ജുന്‍ ഇന്ന് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ നടത്തിയത്.
തേവന്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. തന്റെ അഭിനയ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അദ്ദേഹം തന്റെ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ അശോകന്‍. ഓസ്ലര്‍ എന്ന ചിത്രത്തിലൂടെയാണ് ആ ജേര്‍ണിയുടെ ആരംഭം എന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരി ഫാബിലസ് ഫെബ്രുവരി ആയിരുന്നെന്നും എല്ലാ സിനിമയും താന്‍ കണ്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രമയുഗം കണ്ടതിന്റെ ടെന്‍ഷന്‍ മാറ്റിയത് പ്രേമലു എന്ന സിനിമ കണ്ടിട്ടായിരുന്നെന്നും എല്ലാ ഴോണറിലുള്ള സിനിമയും മലയാളികള്‍ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും അര്‍ജുന്‍ പറഞ്ഞു.
ഭ്രമയുഗം ഇറങ്ങിയതിന് ശേഷം ഒരു അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്ന് എല്ലാവരും പറയുമ്പോഴും അറിയുമ്പോഴും കൂടുതല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓസ്ലറില്‍ നിന്നാണ് എനിക്ക് ആ ജേര്‍ണിയുടെ ഒരു തുടക്കം കിട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരി മലയാള സിനിമക്ക് ഫാബിലസ് ഫെബ്രുവരി ആയിരുന്നല്ലോ. അതില്‍ ഞാന്‍ ഭയങ്കര ഹാപ്പി ആയിരുന്നു. അങ്ങനെ എല്ലാ സിനിമയും പോയി കണ്ടു. ഭ്രമയുഗം കണ്ട ടെന്‍ഷന്‍ മാറ്റിയത് പ്രേമലു കണ്ടിട്ടാണ്.
എല്ലാ ഴോണറിലുള്ള സിനിമയും മലയാളികള്‍ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം. അഭിനയിക്കുന്ന ഓരോ അഭിനേതാക്കള്‍ക്കും ഇനി വരാന്‍ പോകുന്ന സംവിധായകര്‍ക്കും വളരെ പ്രചോദനം നല്‍കുന്ന കാര്യമാണ് ഇത്. നമ്മുടെ വിഷന്‍ സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞാല്‍ ആളുകള്‍ സ്വീകരിക്കും എന്നെല്ലാം മനസിലായി.
അഭിനേതാക്കള്‍ക്കായാലും ഓരോ കഥ കേള്‍ക്കുമ്പോള്‍ പുതിയ ടൈപ്പ് കഥ കഥാപാത്രങ്ങള്‍ പിടിക്കാനുള്ള ഊര്‍ജവും നല്‍കും. ഭ്രമയുഗം ഇറങ്ങിയതിന് ശേഷം ഒരു അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്ന് എല്ലാവരും പറയുമ്പോഴും അറിയുമ്പോഴും സന്തോഷമുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan Talks About Malayalam cinema