ആസിഫ് അലിയുടെ ആ കഥാപാത്രത്തെയാണ് വരത്തനില്‍ റഫറന്‍സ് ആയി എടുത്തത്: അര്‍ജുന്‍ അശോകന്‍
Entertainment news
ആസിഫ് അലിയുടെ ആ കഥാപാത്രത്തെയാണ് വരത്തനില്‍ റഫറന്‍സ് ആയി എടുത്തത്: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 4:43 pm

വരത്തന്‍ സിനിമയില്‍ റഫറന്‍സ് ആയി എടുത്തത് ഓര്‍ഡിനറിയിലെ ആസിഫ് അലിയുടെ ഭദ്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു എന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. സിനിമയുടെ സംവിധായകന്‍ അമല്‍ നീരദിന്റെ മേക്കിങിന്റെ അത്രത്തോളം നില്‍ക്കണം എന്നൊരു വാശിയും തനിക്കുണ്ടായിരുന്നു എന്നും താരം പറഞ്ഞു.

താന്‍ അഭിനയിച്ചാല്‍ നല്ലതായരിക്കുമെന്ന് സൗബിന്‍ പറഞ്ഞത് കൊണ്ടാണ് രോമാഞ്ചത്തില്‍ അഭിയച്ചതെന്നും ഒരു മുന്നൊരുക്കവും കൂടാതെ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നും അതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരത്തനില്‍ എനിക്ക് ഒരു ബേസിക് വണ്‍ ലൈന്‍ ഡയറക്ടര്‍ അമല്‍ നീരദ് പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. അതൊക്കെ വെച്ച് നമ്മള്‍ സ്വന്തമായി എന്തെങ്കിലുമൊക്കെ തയ്യാറെടുപ്പുകള്‍ നടത്തും. കാരണം നമ്മുടെ മൂന്നാമത്തെ പടമാണ്, കൂടാതെ അമലേട്ടന്റെ പടം കൂടിയാണ്. നമ്മള്‍ ചെയ്യുന്നത് താഴ്ന്ന് പോവാന്‍ പാടില്ല, അമലേട്ടന്റെ മേക്കിങിന്റെ അത്രത്തോളം നില്‍ക്കണം എന്നൊരു വാശിയുണ്ടായിരുന്നു.

അതിന് ഞാന്‍ റഫറന്‍സ് ആയി എടുത്തത് ഓര്‍ഡിനറിയിലെ ആസിഫലിയുടെ ഭദ്രന്‍ എന്ന ക്യാരക്ടര്‍ ആണ്. അതിന്റെയൊരു ടച്ച് പിടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അടങ്ങിയിരിക്കാന്‍ കഴിയാത്ത ഒരു ക്യാരക്ടര്‍ ആയിരുന്നു എന്റേത്. ആണ്‍കുട്ടികളില്‍ ഏറ്റവും ഇളയ മകനായിരുന്നു. അതുകൊണ്ട് അവന് ചേട്ടന്മാരെ കണ്ട് അവരുടെ പോലെ എത്താന്‍ കഴിയാത്ത ഒരു അവസ്ഥ കാണിക്കുന്ന ഒരു ക്യാരക്ടര്‍ ആണ്.

രോമാഞ്ചം ആണെങ്കില്‍ ഒരു ചിന്തയുമില്ലാതെയാണ് പോയത്. സൗബിന്‍ എന്നോട് നല്ല ക്യാരക്ടര്‍ ആണ്, നീ ചെയ്താല്‍ നിനക്ക് അടിപ്പൊളി ആയിരിക്കും എന്ന് പറഞ്ഞതുകൊണ്ട് പോയതാണ്. പിന്നെ സൗബിക്ക വിളിച്ചാല്‍ നമ്മള്‍ മുന്നും പിന്നും നോക്കാതെ പോവും എന്നുള്ളതാണ്. സിനിമയില്‍ ആ ക്യാരക്ടര്‍ പല സാഹചര്യങ്ങളിലും കോമണ്‍ ആയിട്ട് ചെയ്യുന്ന കുറേ ആക്ടിവിറ്റീസ് ഉണ്ട്. അതെല്ലാം ഡയറക്ടര്‍ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളാണ്. നമ്മള്‍ ചെയ്യുമ്പോള്‍ നമ്മുടേതായിട്ടുള്ള കുറച്ച് മാനറിസം കൂടെ വരുന്നു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

content highlight; Arjun Ashokan talks about his role in Varathan