തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് ആദ്യ സിനിമയായ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ടിന് ശേഷമാണെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. ആ പടം ഒരു ഭാഗ്യത്തിന് പുറത്ത് കിട്ടിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് ആദ്യ സിനിമയായ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ടിന് ശേഷമാണെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. ആ പടം ഒരു ഭാഗ്യത്തിന് പുറത്ത് കിട്ടിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന രണ്ടാമത്തെ ചിത്രത്തില്‍ നാദിര്‍ഷ വഴിയാണ് അവസരം ലഭിക്കുന്നതെന്നും എന്നാല്‍ ആദ്യത്തെ രണ്ട് സിനിമകള്‍ക്കും പ്രതീക്ഷിച്ച അത്രയും പുഷ് കിട്ടിയില്ലെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു താരം. തനിക്ക് പാട്ട് പാടണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും ക്രിസ്റ്റോ സേവ്യറിനും സയനോരക്കും തന്റെ വോയിസ് നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് ടര്‍ബോയില്‍ പാടാന്‍ വിളിച്ചപ്പോള്‍ പോയതെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.
‘എനിക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത് ആദ്യ പടത്തിന് ശേഷമാണ്. ആദ്യ പടം ഒരു ലക്കിന് കിട്ടിയതായിരുന്നു. ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ ആണ് എന്റെ ആദ്യ സിനിമ. ‘റ്റു ലെറ്റ് അമ്പാടി ടാക്കീസ്’ എന്ന രണ്ടാമത്തെ പടം നാദിര്‍ഷിക്ക വഴി കിട്ടിയതായിരുന്നു. ആ രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ച അത്രയും പുഷ് കിട്ടിയില്ല.
എങ്കിലും പിന്നീടാണ് അഭിനയിക്കണം അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകണമെന്നൊക്കെ തോന്നുന്നത്. പിന്നെ പാട്ട് പാടണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ എത്രത്തോളം പാടുമെന്ന് എനിക്ക് അറിയാമായിരുന്നു. പാടാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമാണ് ഞാന്‍ പാടുന്നത്. അതേ പറ്റുകയുള്ളൂ. ക്രിസ്റ്റോക്കും സയനോര ചേച്ചിക്കും എന്റെ വോയിസ് നന്നായിട്ട് അറിയാവുന്നതാണ്. അവര് വിളിച്ചപ്പോള്‍ പറ്റുന്ന പാട്ടായത് കൊണ്ട് പാടി,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan Talks About His First Movie