മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം വളരെ മികച്ച പ്രകടനമായിരുന്നു അര്‍ജുന്‍ നടത്തിയത്.
ഇപ്പോള്‍ ഭ്രമയുഗം ഇറങ്ങിയപ്പോള്‍ ഫഹദ് ഫാസില്‍ തനിക്ക് അയച്ച മെസേജിനെ കുറിച്ച് പറയുകയാണ് അര്‍ജുന്‍ അശോകന്‍. ആ മെസേജ് വന്നപ്പോള്‍ തനിക്ക് ലോട്ടറി അടിച്ചത് പോലെയാണ് തോന്നിയതെന്നും ആ ദിവസം ഉറങ്ങിയിട്ടില്ലെന്നും നടന്‍ പറഞ്ഞു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.
‘ഒരു പടം കണ്ടതിന് ശേഷം എന്നെ ആളുകള്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് ഭ്രമയുഗം കണ്ടതിന് ശേഷമാണ്. ആ സിനിമ കണ്ടിട്ട് മാത്രമാണ് ആളുകള്‍ എന്നെ വിളിച്ചത്. സത്യം അതാണ് (ചിരി). അല്ലെങ്കില്‍ ഫ്രണ്ട്‌സ് മാത്രമാണ് വിളിക്കാറുള്ളത്. കൂടുതല്‍ ആളുകള്‍ വിളിച്ചത് ഭ്രമയുഗം കണ്ടിട്ടാണ്.
സൗബിക്കയൊക്കെ വിളിച്ചിരുന്നു. അതിന് മുമ്പ് എനിക്ക് ചാക്കോച്ചന്‍ വോയിസ് നോട്ട് അയച്ചിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ മനസില്‍ ഇരിക്കുന്നത് ഫഹദിക്കയുടെ മെസേജാണ്. അദ്ദേഹം ഒരു ദിവസം രാവിലെ എനിക്ക് മെസേജ് അയച്ചിരുന്നു.
മലയാളത്തിലെ വളരെ മികച്ച ആക്ടേഴ്‌സാണ് അവരൊക്കെ. ഇവരൊക്കെ ഈ പടത്തെ കുറിച്ച് കേട്ടിട്ട് ഇങ്ങനെ പറയുന്നതും പടം കണ്ടിട്ട് അതിനെ കുറിച്ച് സംസാരിക്കുന്നതുമൊക്കെ വലിയ കാര്യമല്ലേ. അത് എനിക്ക് ഒരു മൈല്‍ സ്റ്റോണ്‍ ആയിട്ടാണ് ഫീല് ചെയ്തത്. നമ്മള്‍ എന്താണോ ചെയ്യാന്‍ ശ്രമിക്കുന്നത്, അതിലേക്ക് എത്തികൊണ്ടിരിക്കുന്നു എന്ന ഫീലാണ് ലഭിക്കുന്നത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Arjun Ashokan Talks About Fahadh Faasil’s Message After Bramayugam