| Friday, 24th May 2024, 2:35 pm

ഭ്രമയുഗത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ പാടിയ പാട്ടുകള്‍ കേള്‍പ്പിച്ചു; അങ്ങനെ ടര്‍ബോയില്‍ പാടാന്‍ വിളിച്ചു: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് ഇത്. ടര്‍ബോക്ക് സംഗീതമൊരുക്കിയത് ക്രിസ്‌റ്റോ സേവ്യറായിരുന്നു.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ പാടുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ താന്‍ ടര്‍ബോയിലെ പാട്ട് പാടാന്‍ എത്തുന്നത് എങ്ങനെയാണെന്ന് പറയുകയാണ് താരം. ക്രിസ്റ്റോ സേവ്യറും താനും നല്ല കൂട്ടുക്കാരാണെന്നും ഭ്രമയുഗം മുതലാണ് തങ്ങള്‍ക്കിടയില്‍ ആ സൗഹൃദം ഉണ്ടാകുന്നതെന്നുമാണ് അര്‍ജുന്‍ പറയുന്നത്.

താന്‍ ക്രിസ്റ്റോയുടെ വലിയ ഒരു ആരാധകനാണെന്നും ഭ്രമയുഗത്തിന്റെ ലൊക്കേഷനില്‍ വെച്ച് താന്‍ പാടിയ പാട്ടുകളൊക്കെ ക്രിസ്റ്റോക്ക് കേള്‍പ്പിച്ചു കൊടുത്തിരുന്നെന്നും താരം പറഞ്ഞു. ചിലപ്പോള്‍ അങ്ങനെയാവാം ക്രിസ്റ്റോ തന്നെ നോട്ട് ചെയ്തതെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ക്രിസ്റ്റോയും ഞാനും നല്ല ഫ്രണ്ട്‌സാണ്. ഞങ്ങള്‍ വളരെ ക്ലോസാണ്. ഭ്രമയുഗം മുതലാണ് ഞങ്ങള്‍ക്കിടയില്‍ ആ ഫ്രണ്ട്ഷിപ്പ് ഉണ്ടാകുന്നത്. ആ ലൊക്കേഷനില്‍ ക്രിസ്റ്റോ ഇടക്ക് വരാറുണ്ടായിരുന്നു. ചില ട്രാക്കുകളും സൗണ്ട്‌സും കേള്‍പ്പിക്കാറുണ്ടായിരുന്നു.

ഇവന്‍ ചെയ്യുന്ന പരിപാടികളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവന്റെ സൗണ്ടിങ്ങൊക്കെ വളരെ ഡിഫ്രന്റാണ്. ഞാന്‍ ക്രിസ്റ്റോയുടെ വലിയ ഒരു ഫാനാണ്. ഭ്രമയുഗത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഇടക്കുള്ള സംസാരത്തില്‍ ഞാന്‍ പാടിയ പാട്ടുകളൊക്കെ ഇവന് കേള്‍പ്പിച്ചു കൊടുത്തിരുന്നു.

ചിലപ്പോള്‍ അങ്ങനെയാവാം അവന്‍ എന്നെ നോട്ട് ചെയ്തത്. പിന്നീട് ഒരു ദിവസം ക്രിസ്‌റ്റോ എന്നെ വിളിച്ച് ഒരു ട്രാക്കുണ്ട്, അടിപൊളിയായിരിക്കും എന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഈ പാട്ടിലേക്ക് എത്തുന്നത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.


Content Highlight: Arjun Ashokan Talks About Christo Xavier

Latest Stories

We use cookies to give you the best possible experience. Learn more