മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സിനിമക്ക് അകത്തും പുറത്തും മികച്ച സൗഹൃദങ്ങളുള്ള നടന്‍ കൂടെയാണ് അര്‍ജുന്‍ അശോകന്‍. ഇപ്പോള്‍ സിനിമയില്‍ ഇനി കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള മലയാള നടന്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അര്‍ജുന്‍.
തനിക്ക് സിനിമയില്‍ എല്ലാവരെയും ഇഷ്ടമാണെന്ന് പറയുന്ന അദ്ദേഹം ടൊവിനോ തോമസുമായി ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും ടൊവിയുമായി ഒരു പടം ചെയ്താല്‍ കൊള്ളമെന്ന് വലിയ ആഗ്രഹമുണ്ടെന്നും പറയുന്നു.
തനിക്ക് ഇപ്പോഴും വര്‍ക്ക് ചെയ്യാന്‍ കൊതിയുള്ളത് ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കൂടെയാണെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. വണ്‍ റ്റു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് സിനിമയില്‍ എല്ലാവരെയും ഇഷ്ടമാണ്. പിന്നെ ടൊവിച്ചനുമായി ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ടൊവിച്ചനുമായി ഒരു പടം ചെയ്താല്‍ കൊള്ളമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്.
പിന്നെ എനിക്ക് ഇപ്പോഴും വര്‍ക്ക് ചെയ്യാന്‍ കൊതിയുള്ളത് ആസിക്കയുടെയും സൗബിക്കയുടെയും ഡി.ക്യുവിന്റെയും കൂടെയാണ്. അവരുടെ കൂടെ പടം ചെയ്യാന്‍ കൊതിയുണ്ട്.
കാരണം അവരോടൊപ്പം വര്‍ക്ക് ചെയ്യുന്നത് നല്ല രസമാണ്. നമുക്ക് ഒരു ചേട്ടന്മാരെ കിട്ടിയ മൂഡാകും. അവരോടൊപ്പം സിനിമ ചെയ്യാന്‍ എപ്പോഴും ആഗ്രഹമുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan Talks About Asif Ali, Dulquer Salmaan And Soubin Shahir