| Tuesday, 30th May 2023, 10:36 pm

അച്ഛന്റെ കൂട്ടുകാരന്റെ ഒളിച്ചോട്ടത്തിന് പെണ്ണിനെ കടത്തിയത് ഞാനും സുഹൃത്തും, അച്ഛന്‍ അന്ന് നാട്ടിലില്ല: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്റെ കൂട്ടുകാരന്റെ ഒളിച്ചോട്ടത്തില്‍ സഹായിച്ച അനുഭവം പങ്കുവെക്കുകയാണ് അര്‍ജുന്‍ അശോകന്‍. താന്‍ അപ്പോള്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും അന്ന് അച്ഛന്‍ ആയിരുന്നു തനിക്ക് ധൈര്യം തന്നത് എന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ അശോകന്‍ പറഞ്ഞു

‘അച്ഛന്റെ കുട്ടുക്കാരനുണ്ട്, കിരണ്‍ ചേട്ടന്‍. ആള്‍ടെ ഒളിച്ചോട്ടത്തിന് ഞാനും എന്റെ ഒരു ഫ്രണ്ടും കൂടിയാണ് സഹായിച്ചത്. ഞാന്‍ അപ്പോള്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. പെണ്ണിന്റെ അമ്മ വെളുപ്പിനെ ജോലിക്കുപോകും. ആ സമയം നോക്കി ഞാനും എന്റെ ഫ്രണ്ടും കാര്‍ എടുത്ത് പോയി. വീടിന്റെ ഫ്രണ്ടിലേക്കു എത്തിയപ്പോള്‍ ചേച്ചിയുടെ ബാഗ് കാറിലേക്കുവെച്ചു. ചേച്ചിയേയും കൂട്ടി ഞങ്ങള്‍ അവിടുന്ന് പോയി.

അന്ന് കുറേ പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. പിന്നെ അത് മാറി. അപ്പോള്‍ അച്ഛന്‍ അമേരിക്കയില്‍ ആയിരുന്നു. അച്ഛന്‍ ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു. അവിടെ നിന്നായിരുന്നു എന്നെ ഫോണ്‍ വിളിച്ച് കല്യാണത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു

തൃശങ്കുവാണ് അര്‍ജുന്‍ അശോകന്റെ അവസാനമായി ഇറങ്ങിയ ചിത്രം. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായകനാണ്. അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായികയായത്. ഒരു ഒളിച്ചോട്ടത്തിന്റെ കഥയാണ് സിനിമയിലും പറഞ്ഞു പോവുന്നത്. സിനിമയിലെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജയ് ഉണ്ണിത്താനാണ്. മേയ് 26ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണ കുമാര്‍, ബാലാജി, ഫാഹിം സഫര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Hoighlight: arjun ashokan talks about an incident with his father’s friend

Latest Stories

We use cookies to give you the best possible experience. Learn more