ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് ഒരു പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
ഭ്രമയുഗം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് ഒരു പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച മമ്മൂട്ടി ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അർജുൻ അശോകന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രമാണ് ഭ്രമയുഗത്തിലേത്. ചിത്രത്തിലെ അർജുന്റെ വേഷം ആദ്യം വന്നത് ആസിഫ് അലിയെ തേടിയായിരുന്നു . എന്നാൽ പിന്നീടത് അർജുൻ അശോകനിലേക്ക് എത്തുകയായിരുന്നു.
ആസിഫ് അലിക്ക് ഭ്രമയുഗം നഷ്ടമായ പോലെ തനിക്ക് നഷ്ടമായ ചിത്രമാണ് ഹോം എന്നും പല കാരണങ്ങളാൽ തനിക്കത് ചെയ്യാൻ കഴിഞ്ഞില്ലെന്നും അർജുൻ പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘ആസിഫിക്ക ഭ്രമയുഗം കണ്ടിട്ടില്ല. ഇക്കയുടെ പടത്തിന്റെ ഷൂട്ടിങ് ഇപ്പോഴാണ് തുടങ്ങിയത്. ഇത്ര നാൾ ഒരു ബ്രേക്കിൽ ആയിരുന്നു. ഭ്രമയുഗത്തിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് തന്നെ ഞാൻ അറിഞ്ഞിരുന്നു ഇത് ആസിഫിക്ക ചെയ്യാനുള്ള സിനിമയാണെന്ന്. കഥ കേട്ട സമയത്ത് ഞാൻ ആസിഫിക്കയോട് പറഞ്ഞിരുന്നു. അതിന് ശേഷം ഭ്രമയുഗത്തിന് ഞാൻ യെസ് പറഞ്ഞ ശേഷമാണ് ഇക്ക എന്നോട് ഈ കാര്യം പറഞ്ഞത്.
പുള്ളി ചെയ്യേണ്ട കഥാപാത്രം ഞാൻ ചെയ്യേണ്ടി വന്നപ്പോൾ എനിക്ക് പ്രയാസമൊന്നും തോന്നിയില്ല. കാരണം അങ്ങനെയാണെങ്കിൽ എത്ര വട്ടം തോന്നണം. അങ്ങനെ പറയുകയാണെങ്കിൽ ഹോം ഞാൻ ചെയ്യേണ്ട പടമാണ്. അങ്ങനെയൊന്നും ചിന്തിക്കേണ്ട ഒരു ആവശ്യവുമില്ല. അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല. അതിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും.
ഹോം ഞാൻ വളരെ ഇഷ്ടത്തോടെ കാത്തിരുന്ന പടമായിരുന്നു. പക്ഷെ ചില പ്രശ്നങ്ങൾ കാരണം ചെയ്യാൻ കഴിഞ്ഞില്ല.
പടം നന്നായിട്ട് വർക്കായി, എല്ലാവർക്കും ഇഷ്ടമായി. എന്ന് കരുതി ഞാൻ ആ ഒരു ടെൻഷൻ അടിച്ച് ഇരിക്കുന്നില്ലല്ലോ. അടുത്ത പടത്തിൽ പിടിക്കാം എന്നാണ് കരുതുക,’ അർജുൻ അശോകൻ പറയുന്നു.
Content Highlight: Arjun Ashokan Talk About Home Movie