ഇത്ര ഹാപ്പിയായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, പിള്ളേരെ പോലെ തിയേറ്ററിന് മുന്നിൽ ഓടി കളിക്കുകയായിരുന്നു: അർജുൻ അശോകൻ
Entertainment
ഇത്ര ഹാപ്പിയായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, പിള്ളേരെ പോലെ തിയേറ്ററിന് മുന്നിൽ ഓടി കളിക്കുകയായിരുന്നു: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th February 2024, 12:14 pm

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.


മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

അർജുൻ അശോകന്റെ തേവൻ എന്ന കഥാപാത്രത്തിനാണ് ചിത്രത്തിൽ ഏറ്റവും സ്ക്രീൻ ടൈം ഉള്ളത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഭ്രമയുഗത്തിലേത്. ചിത്രത്തിലെ അർജുൻ അശോകൻ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ പിന്നീട് അത് അർജുനിലേക്ക് പോവുകയായിരുന്നു.

അർജുൻ അശോകന്റെ പ്രകടനത്തിനെക്കുറിച്ച് ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ താരത്തെ ചേർത്ത് നിർത്തി അച്ഛൻ(അശോകൻ) പ്രശംസിച്ചിരുന്നു.

അച്ഛനെ ഇത്ര സന്തോഷത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്ന് അർജുൻ പറയുന്നു.
ചെറിയ പിള്ളേരെ പോലെ തിയേറ്ററിന് മുമ്പിൽ ഓടി നടക്കുകയായിരുന്നു അച്ഛനെന്നും അർജുൻ ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘ഭ്രമയുഗം കണ്ടതിന് ശേഷം അച്ഛൻ നല്ല സന്തോഷത്തിലായിരുന്നു. ഞാൻ ഇത്ര ഹാപ്പിയായിട്ട് അച്ഛനെ കണ്ടിട്ടില്ല. ചെറിയ പിള്ളേരെ പോലെ തിയേറ്ററിന്റെ മുന്നിൽ ഓടി കളിക്കുന്നുണ്ടായിരുന്നു,’അർജുൻ അശോകൻ പറയുന്നു.

അതേസമയം ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെ പ്രദർശനം തുടന്നുകൊണ്ടിരിക്കുകയാണ്.

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Arjun Ashokan Talk About Harisree Ashokan