ഓരോ സീൻ ചെയ്യുമ്പോഴും ഞങ്ങളുടെ പ്രധാന ടാസ്ക് അതായിരുന്നു; ഭ്രമയുഗത്തെ കുറിച്ച് അർജുൻ അശോകൻ
Entertainment
ഓരോ സീൻ ചെയ്യുമ്പോഴും ഞങ്ങളുടെ പ്രധാന ടാസ്ക് അതായിരുന്നു; ഭ്രമയുഗത്തെ കുറിച്ച് അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 8:04 am

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് അർജുൻ അശോകൻ. സിനിമയിലെ ഏത്‌ ഭാഗവും വൃത്തിക്ക് ചെയ്യുക എന്നതാണ് പ്രധാനമെന്നും സിനിമയ്ക്ക് വേണ്ടി നല്ല ഔട്ട്‌ പുട്ട് കൊടുത്ത് ഹാപ്പിയാക്കുക എന്നതായിരുന്നു ശ്രമമെന്നും അർജുൻ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അർജുൻ.

‘ഏത്‌ ഭാഗവും വൃത്തിക്ക് ചെയ്യുക എന്നതാണ് പ്രധാനം. ഒരു സീൻ മാത്രമല്ല. എല്ലാ സീനും നല്ല രീതിക്ക്‌ ചെയ്യുക എന്നതാണ് കാര്യം. ഞങ്ങൾക്ക് ഡയറക്ടറുടെ അടുത്ത് നിന്ന് ബ്രില്ല്യന്റ് എന്ന് കേൾക്കണം.

അതായിരുന്നു ഞങ്ങളുടെ ടാസ്ക്. ഇടയ്ക്ക് ഞങ്ങൾ നോക്കും പറയുന്നുണ്ടോ, കേൾക്കുന്നുണ്ടോ എന്നൊക്കെ. മാക്സിമം നല്ല ഔട്ട്‌ കൊടുക്കുക ഹാപ്പി ആക്കുക എന്നതിനാണ് ശ്രമിച്ചത്.

എന്നാൽ മാത്രമേ നമ്മളും ഹാപ്പി ആവുകയുള്ളൂ. വേണ്ട സാധനം ഡയറക്ടർക്ക് കൊടുത്തു എന്നറിയുമ്പോൾ നമുക്കൊരു സന്തോഷം ഉണ്ടാവില്ലേ. അതൊരു പോസിറ്റീവ് സാധനമാണ്. ഞാൻ ഇടയ്ക്ക് പറയുകയും ചെയ്യും, ഇത് ചെയ്തപ്പോൾ നല്ല മൂഡായി എന്ന്. ഞാനും സിദ്ധാർത്ഥ് ചേട്ടനും അതിനെ കുറിച്ച് ഡിസ്‌കസ് ചെയ്യാറുമുണ്ട്.

ചില സീനുകൾ കഴിഞ്ഞാൽ ഞാൻ പറയും, ഇന്ന് നല്ല മൂഡായിരുന്നു, മറ്റേ സീൻ ഒത്തില്ല എന്നൊക്കെ. അങ്ങനെയൊക്കെ ആയിരുന്നു. നല്ല എക്സ്പീരിയൻസ് ആയിരുന്നു,’അർജുൻ അശോകൻ പറയുന്നു.

Content Highlight: Arjun Ashokan Talk About Bramayugam Movie