Entertainment news
ആ സീനില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു, പിന്നെ അത് ഒഴിവാക്കി: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 14, 08:32 am
Tuesday, 14th February 2023, 2:02 pm

സൂപ്പര്‍ ശരണ്യ എന്ന സിനിമക്കുശേഷം അര്‍ജുന്‍ അശോകനും മമിതയും അനശ്വരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അര്‍ജുന്‍.

സിനിമയില്‍ ചില റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിച്ചപ്പോഴുണ്ടായ സംഭവങ്ങളെ കുറിച്ചാണ് അര്‍ജുന്‍ പറഞ്ഞത്. ഉമ്മ വെക്കുന്ന ഒരു സീന്‍ സിനിമയിലുണ്ടായിരുന്നു എന്നും തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് അത് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്നും താരം പറഞ്ഞു.

‘ആ പാട്ടില്‍ കാണുന്നതുപോലെ സിനിമയില്‍ ഞാനും മമിതയും പ്രണയത്തിലാണ്. വളരെ പക്വതയുള്ള ഒരു പ്രണയമാണ് ഞങ്ങളുടേത്. നമുക്ക് ഒരിക്കലും പ്രണയത്തെ കുറിച്ച് കൃത്യമായിട്ടൊന്നും പറയാന്‍ സാധിക്കില്ല. പക്വതയുള്ള പ്രണയങ്ങളും പൈങ്കിളിയായ പ്രണയങ്ങളുമുണ്ടാകും. ചില പ്രണയങ്ങളൊക്കെ വണ്‍ സൈഡുമായിരിക്കും.

സിനിമയില്‍ ഒരു പാട്ട് സീനുണ്ട്. അതിന്റെ അവസാനം ഉമ്മ വെക്കാന്‍ വരുന്ന സീനുണ്ട്. അത് ബെറ്ററായി ചെയ്യണമെന്നൊക്കെ കരുതി ഷൂട്ട് ചെയ്യാനിരുന്ന സമയത്താണ് മഴ പെയ്യുന്നത്. അങ്ങനെ ഷൂട്ടിങ്ങിലൊരു ബ്രേക്ക് വന്നു. അതുപോലെ ആ സീന്‍ എങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു.

പിന്നെ ഷൂട്ട് തുടങ്ങിയപ്പോള്‍, ഞങ്ങള്‍ രണ്ടുപേരും അടുത്തേക്ക് വന്നു. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു ഉമ്മ വെക്കണമെന്ന്. ഞാന്‍ പറഞ്ഞു നടക്കില്ലെന്ന്. എങ്കില്‍ ഉമ്മ വേണ്ട അടുത്ത് വന്നാല്‍ മതിയെന്ന് പറഞ്ഞു. അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിചാരം ഞങ്ങള്‍ വളരെ ക്ലോസായിട്ടാണ് നില്‍ക്കുന്നതെന്നാണ്. പക്ഷെ ക്യാമറയില്‍ നോക്കുമ്പോള്‍ നല്ല ഡിസ്റ്റന്‍സിലായിരുന്നു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹക്കീം ഷാ, മനോജ് കെ.യു. തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

content highlight: arjun ashokan share experience in pranaya vilasam movie location