മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മികച്ച നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സിനിമക്ക് അകത്തും പുറത്തും മികച്ച സൗഹൃദങ്ങളുള്ള നടന്‍ കൂടെയാണ് അര്‍ജുന്‍ അശോകന്‍. ബാലു വര്‍ഗീസുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് അര്‍ജുന്‍.
താന്‍ ബാലുവിനെ ആദ്യമായി കാണുന്നത് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ സമയത്താണെന്നും ബാലുവാണ് ആദ്യമായി തന്റെ കയ്യില്‍ ഐഫോണ്‍ തരുന്നതെന്നും നടന്‍ പറഞ്ഞു. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
‘ഞാന്‍ ബാലുവിനെ ആദ്യമായി കാണുന്നത് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ സമയത്താണ്. ആ സിനിമ ചെയ്യുന്ന സമയമെന്ന് പറയുമ്പോള്‍ 2010ലോ മറ്റോ ആയിരുന്നു. പക്ഷെ അതിന് മുമ്പേ ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു.
പിന്നെ ഞാന്‍ ഐഫോണ്‍ ആദ്യമായിട്ട് കാണുന്നത് ബാലുവിന്റെ കയ്യിലാണ്. അതായത് ബാലുവാണ് ആദ്യമായി എന്റെ കയ്യില്‍ ഐഫോണ്‍ തരുന്നത്. ഐഫോണ്‍ ത്രീഎസ് ആയിരുന്നു അത്. ആ ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ കൊള്ളാമല്ലോയെന്ന് തോന്നി. ‘പുതിയ ഫോണ്‍ വാങ്ങിയിട്ടുണ്ട്. ഐഫോണ്‍ ആണ്’ എന്നും പറഞ്ഞ് വന്നതായിരുന്നു ബാലു.
എന്റെ സ്‌കൂളില്‍ ഒരു കാശുകാരന്റെ മകന്‍ ഉണ്ടായിരുന്നു. അവന്റെ പേര് ഞാന്‍ പറയുന്നില്ല (ചിരി). ഐഫോണുമായിട്ടായിരുന്നു അവന്‍ വരാറുള്ളത്. അതില്‍ വെള്ളം കുടിക്കുന്ന ഒരു ആപ്പുണ്ടായിരുന്നു.
അവനാണെങ്കില്‍ ഫോണ്‍ നമ്മളുടെ കയ്യില്‍ തരില്ല. അന്ന് ഞാന്‍ ആ ഫോണ്‍ നോക്കി വെച്ചിരുന്നു. അങ്ങനെ അവസാനം ബാലുവാണ് എനിക്ക് ആ ഫോണ്‍ കയ്യില്‍ തരുന്നത്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Arjun Ashokan Says Balu Varghese Is The Person Who Gave Him The iPhone For The First Time