ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, സുദേവ് നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും തങ്ങളുടെ തൊഴിലവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ നടത്തിയ സമരവുമാണ് കാണിക്കുന്നത്.
Spoiler Alert
മട്ടാഞ്ചേരിയിലെ സമര ചരിത്രത്തോടൊപ്പം മട്ടാഞ്ചേരി മൊയ്ദുവിലൂടെയും കുടുംബത്തിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്. നിവിന്‍ പോളി മൊയ്ദുവാകുമ്പോള്‍ ഇളയ സഹോദരന്‍ ഹംസയെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണ്.
പോസ്റ്ററിലും ട്രെയ്‌ലറിലുമെല്ലാം നിവിന്‍ പോളിയുടെ കഥാപാത്രത്തെയാണ് ഹൈലൈറ്റ് ചെയ്തതെങ്കിലും സിനിമ അങ്ങനെയല്ല പോകുന്നത്. ചാപ്പ സമ്പ്രദായത്തേയും തൊഴിലാളി സമരങ്ങളേയും കാണിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന പ്ലോട്ടായാണ് മൊയ്ദുവും കുടുംബവും വരുന്നത്. ഈ പശ്ചാലത്തലത്തിലുള്ള പ്രധാനകഥാപാത്രങ്ങളിലൊരാളാണ് മൊയ്ദു. അയാള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് അര്‍ജുന്‍ അശോകന്റെ ഹംസ.
ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് കൂടുതല്‍ കണക്ഷന്‍ ലഭിക്കുന്നത് ഈ കഥാപാത്രത്തോടാവും. അയാളുടെ ശരികള്‍ നമ്മുടെ ശരികളാവും. അയാളെടുക്കുന്ന തീരുമാനങ്ങളോടും നിലപാടുകളോടും പ്രേക്ഷകര്‍ക്ക് ചായ്‌വ് ഉണ്ടാകും. മൊയ്ദുവിന്റെ കഥാപാത്രം തെറ്റില്‍ നിന്നും തെറ്റിലേക്ക് പോകുമ്പോഴും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതും ശരിയുടെ വഴിയെ പോകുന്നതും ഹംസയാണ്. സിനിമയില്‍ ഒരു ഘട്ടം കഴിയുമ്പോള്‍ തന്നെ മൊയ്ദുവിന് മേലെ ഹംസയെ പ്രേക്ഷകര്‍ പ്രതിഷ്ഠിക്കും.
ഹംസയായി വന്ന അര്‍ജുന്‍ അശോകന്റെ പ്രകടനവും ശ്രദ്ധ നേടുന്നതായി. ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന സേഫ് സോണില്‍ നിന്നും നടനിലേക്കുള്ള അര്‍ജുന്‍ അശോകന്റെ പരിണാമം തുറമുഖത്തില്‍ കാണാനാവും. കാര്യമായി ഡയലോഗുകള്‍ ഇല്ലാത്ത സിനിമയാണ് തുറമുഖം. ഭാവങ്ങളിലൂടെയാണ് പലതും കഥാപാത്രങ്ങള്‍ പ്രേക്ഷകരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. നിസംഗതയും നിരാശയും അസ്വസ്ഥതയും നിസഹായവസ്ഥയുമെല്ലാം മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ അര്‍ജുന്‍ അശോകനായിട്ടുണ്ട്.
അടുത്തിടെ അര്‍ജുന്‍ അശോകന്റെ സാന്നിധ്യമുള്ള സിനിമകള്‍ വിജയിച്ചതോടെ ലക്കി ഫാക്ടറെന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു. തുറമുഖം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോള്‍ ലക്കി ഫാക്ടറല്ല, മികച്ച നടനെന്ന നിലയില്‍ കൂടി ഉയരുകയാണ് അര്‍ജുന്‍.
Content Highlight: arjun ashokan’s performance as hamsa in thuramukham