ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് അരുണ്‍ ഡി. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബ്രൊമന്‍സ്’ന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ വിഷു ദിനത്തില്‍ പുറത്തിറങ്ങി.
മഹിമ നമ്പ്യാര്‍, അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഇവര്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നിവയുടെ സംവിധായകനാണ് അരുണ്‍ ഡി. ജോസ്.
ഈ ചിത്രങ്ങളുടെ തന്നെ തിരക്കഥാകൃത്ത് കൂടിയായ എ.ഡി.ജെ. രവീഷ് നാഥ് കൂടാതെ തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രൊമന്‍സിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
മലയാള സിനിമകളിലും ’96’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ തമിഴ്ചലച്ചിത്ര സംഗീത രംഗത്തും പ്രശസ്തിയാര്‍ജിച്ച ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. യുവ സംഗീത സംവിധായകനും ഗായകനും വയലിനിസ്റ്റുമാണ് അദ്ദേഹം.
കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബ്രൊമന്‍സ്’ എന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് അഖില്‍ ജോര്‍ജാണ്. എഡിറ്റര്‍ : ചമ്മന്‍ ചാക്കോ, ആര്‍ട്ട് : നിമേഷ് എം. താനൂര്‍.
മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, കണ്ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ചീഫ് അസി.: റെജീവന്‍ അബ്ദുള്‍ ബഷീര്‍, ഡിസൈന്‍: യെല്ലോടൂത്ത്സ്, മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.
Content Highlight: Arjun Ashokan, Mahima Nambiar and Mathew Thomas team up in Aashiq Usman’s production For Bromance Movie